
വാലന്റൈന്സ് ഡേയ്ക്ക് ഇനി വെറും നാല് ദിവസം മാത്രമേയുള്ളൂ. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷമാക്കുന്ന ദിനം. മനസിലെ പ്രണയം ഫെബ്രുവരി 14ന് കാമുകിയോട് തുറന്ന് പറയുമ്പോൾ അവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാം. പ്രണയ ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്ന നാല് സമ്മാനങ്ങൾ ഇതാണ്....
റോസാ പൂക്കള്‍...
വാലന്റൈന്‍സ് ദിനം എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടി വരുന്നത് റോസാപൂക്കളാകും. ആവര്‍ത്തന വിരസമായി തോന്നാമെങ്കിലും ചില കാമുകിമാര്‍, ഇതിനായി കാത്തിരിക്കാറുണ്ട്. കാമുകനില്‍ നിന്ന് വാലന്റൈന്‍സ് ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി സ്വീകരിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് ചില പെൺകുട്ടികൾ പറയുന്നത്.
ആശംസാ കാര്‍ഡുകൾ....
ഏറെ വ്യത്യസ്ഥമാക്കുന്നതും ചുവപ്പ് നിറങ്ങളിലുമുള്ള ആശംസാ കാര്‍ഡുകൾ വാലന്റൈന്‍സ് ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്നതാണ്. മനോഹരമായ പ്രണയം പൂത്തുലയുന്ന വരികൾ കാർഡിൽ ചേർക്കാവുന്നതാണ്. എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണിത്.
ചോക്ലേറ്റ്സ്...
ചോക്ലേറ്റ് ഉള്‍പ്പടെയുള്ള മധുര പലഹാരങ്ങളുമായി കാമുകൻ കാണാന്‍ വരണമെന്ന് ആഗ്രഹിക്കുന്ന കാമുകിമാരുമുണ്ട്. ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവരുമുണ്ട്. ഐസ്‌ക്രീം ആയാലും ചോക്ലേറ്റ് ആയാലും ഇഷ്‌ടപ്പെട്ട ഫ്ലേവറുകളുമായി വേണം കാമുകൻ തന്നെ കാണാനും പ്രണയം പങ്കുവെയ്‌ക്കാനും എത്തേണ്ടതെന്ന് അവള്‍ ആഗ്രഹിക്കുന്നു.
മോതിരം...
പ്രണയദിനത്തിൽ സ്വർണത്തിലെയോ ഡയമണ്ടിലെയോ മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകുന്നു.