ധോത്തി സ്കര്‍ട്ടില്‍ കിടിലന്‍ ലുക്കില്‍ സൊനാക്ഷി സിൻഹ; ചിത്രങ്ങള്‍ വൈറല്‍

Published : Feb 11, 2023, 04:22 PM IST
ധോത്തി സ്കര്‍ട്ടില്‍ കിടിലന്‍ ലുക്കില്‍  സൊനാക്ഷി സിൻഹ; ചിത്രങ്ങള്‍ വൈറല്‍

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ. വളരെ ചുരുങ്ങിയ നാള്‍ കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് സൊനാക്ഷി. സിനിമയില്‍ വന്ന ആദ്യ കാലത്ത് അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ ബോഡി ഷെയ്മിങ് നേരിട്ട നടി കൂടിയാണ് സൊനാക്ഷി. 

എന്നാല്‍ പിന്നീട് താരം യോഗയിലൂടെയും കൃത്യമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഫിറ്റ്‌നസ് നേടിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പരമ്പരാഗത വേഷവും വെസ്റ്റേണ്‍ വസ്ത്രവും ഒന്നിപ്പിച്ച് പുത്തന്‍ ലുക്കില്‍ ആണ് ഇത്തവണ സൊനാക്ഷി തിളങ്ങുന്നത്. ധോത്തി സ്കര്‍ട്ടും സ്റ്റൈലിഷ് ഷര്‍ട്ടുമാണ് താരത്തിന്‍റെ വേഷം. വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളാണ്  ഹൈലൈറ്റാകുന്നത്. 

 

ചുവപ്പ് നിറത്തിലുള്ള ബാന്‍റും താരം കയ്യില്‍ അണിഞ്ഞിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള നെയില്‍ പോളിഷും സില്‍വര്‍ മോതിരങ്ങളും മാലയുമൊക്കെ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കുന്നു. ചിത്രങ്ങള്‍ സൊനാക്ഷി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. കൂള്‍ ലുക്കെന്നും ഹോട്ട് ലുക്കെന്നുമൊക്കെ ആണ് ആരാധകരുടെ കമന്‍റുകള്‍. 

Also Read: ഇതാണ് എന്‍റെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ്; ചിത്രം പങ്കുവച്ച് സാമന്ത റൂത്ത് പ്രഭു

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ