നൈറ്റ് പാര്‍ട്ടിക്ക് ബ്ലൂ ഔട്ട്ഫിറ്റില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By Web TeamFirst Published Nov 26, 2022, 10:03 PM IST
Highlights

വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 

വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ എപ്പോഴും തിളങ്ങുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.  വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. പതിവ് പോലെ ഇത്തവണയും വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്.

സ്കൈ ബ്ലൂ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായിരിക്കുകയാണ് സോനം. ഫ്രീ സൈസായുള്ള ലോങ് ഡ്രസ്സാണ് താരം ധരിച്ചത്. വൈറ്റ് നിറത്തിലുള്ള ഹീല്‍സാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്.  മുബൈയിലെ ഒരു നൈറ്റ് പാര്‍ട്ടിക്ക് എത്തിയതാണ് സോനം. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

അതേസമയം, സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പം യാത്ര ചെയ്യുന്ന താരത്തിന്‍റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറിനുള്ളിലെ ദൃശ്യങ്ങളും റോഡലിലെ കാഴ്ചകളും വീഡിയോയില്‍ കാണാം. സോനം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍ യുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഈ വര്‍ഷം ഓഗസ്റ്റ് 20-നാണ് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും മകന്‍ ജനിച്ചത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.  'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

Also Read: ബിക്കിനിയില്‍ സാറയുടെ സൈക്കിള്‍ സവാരി; വൈറലായി ചിത്രം

click me!