'അടിച്ചുമാറ്റിയതാണോ?'; ലൈവില്‍ വന്ന സോനത്തിനോട് ആരാധകര്‍...

Published : Jul 05, 2019, 07:50 PM ISTUpdated : Jul 05, 2019, 09:06 PM IST
'അടിച്ചുമാറ്റിയതാണോ?'; ലൈവില്‍ വന്ന സോനത്തിനോട് ആരാധകര്‍...

Synopsis

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായികയായാണ് സോനം കപൂറിനെ വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായികയായാണ് സോനം കപൂറിനെ വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

തന്‍റേതായ കൈയൊപ്പ് എന്നും സോനത്തിന്‍റെ ഫാഷനില്‍ ഉണ്ടായിരിക്കും. സോനം ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്. സോനത്തിനെ പോലെ തന്നെ ഭര്‍ത്താവ് ആനന്ദ് ആഹൂജയും ഫാഷന്‍ സെന്‍സുള്ളയാളാണ്. 2018ലായിരുന്നു സോനത്തിന്‍റെയും ആനന്ദ് ആഹൂജയുടെയും വിവാഹം കഴിഞ്ഞത്. 

അടുത്തിടെ സോനം ധരിച്ച ഷര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാരണം മറ്റൊന്നുമല്ല സോനം ധരിച്ച അതേ ഷര്‍ട്ട്  ആനന്ദും മറ്റൊരു വേളയില്‍ ധരിച്ചിരുന്നു. ആനന്ദ് തന്നെ ഈ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് സോനം ഈ ഷര്‍ട്ട് ധരിച്ചിരുന്നത്. രണ്ടും ഒരേ ഷര്‍ട്ട് ആണെന്നതില്‍ തര്‍ക്കം ഇല്ല. ഇവര്‍ എന്താ ഇരട്ടകള്‍ ആണോ, അടിച്ചുമാറ്റിയതാണോ എന്നൊക്കെയാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'