തന്‍റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം സോനം

Published : Jun 28, 2019, 07:11 PM IST
തന്‍റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം സോനം

Synopsis

ബോളിവുഡ് സുന്ദരി സോനം കപൂര്‍ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ്. ബിടൌണിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക കൂടിയാണ് സോനം. 

ബോളിവുഡ് സുന്ദരി  സോനം കപൂര്‍ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ്.  ബിടൌണിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക കൂടിയാണ് സോനം. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരമായ സോനത്തിന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്താണെന്ന് അറിയാമോ?

വൈറ്റമിന്‍ സി, വെള്ളം, സണ്‍സ്ക്രീന്‍ ക്രീം, ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് മുഴുവനായി അഴിക്കുന്ന ശീലം, നല്ല ഉറക്കം- ഇതാണ് സോനത്തിന്‍റെ  സൗന്ദര്യസംരക്ഷണത്തിന്‍റെ  രഹസ്യം. കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോനം കപൂര്‍. 

സോനത്തിന്‍റെ ഡയറ്റിനെ കുറിച്ച് മുന്‍പേതന്നെ സോനത്തിന്‍റെ പരിശീലകയായ രാധിക കാര്‍ലെ പറഞ്ഞിട്ടുമുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു പ്രത്യേക കീറ്റോ ചോക്ലേറ്റാണ് 34കാരിയായ സോനം കഴിക്കുന്നത്.  പച്ചക്കറികള്‍ മാത്രമുളള ഡയറ്റാണിത്. വീട്ടില്‍ ഉണ്ടാക്കുന്ന റൊട്ടി, ദാല്‍ എന്നിവയാണ് സോനം സ്ഥിരമായി കഴിക്കുന്നത്. ഒപ്പം തേങ്ങാവെളളവും കുടിക്കും. ചിക്കനൊന്നും സോനം കഴിക്കില്ല എന്നും രാധിക പറയുന്നു. വെള്ള അരിയില്‍ നിന്ന് അടുത്തിടെയാണ് സോനം ചുവന്ന അരിയിലേക്ക് മാറിയത്. 

PREV
click me!

Recommended Stories

സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി
World Smile Day 2026 : ചിരിക്കാൻ മറക്കേണ്ട ; ഇന്ന് ലോക പുഞ്ചിരി ദിനം