
ഗെയിം ഓഫ് ത്രോൺസ് വെബ് സീരിസ് താരം സോഫി ടർണറിന്‍റെയും അമേരിക്കൻ ഗായകൻ ജോ ജൊനാസിന്‍റെയും വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്‍റെ സഹോദരനാണ് ജോ ജൊനാസ്.
സോഫി ടർണര്‍ ധരിച്ച വിവാഹഗൗണാണ് ഇപ്പോള്‍ ഫാഷന്‍ലോകം ചര്‍ച്ച ചെയ്യുന്നത്. വെളള പേള്‍ ഗൗണാണ് സോഫി വിവാഹത്തിന് ധരിച്ചത്. Nicolas Ghesquière ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. പത്തില്‍ കൂടുതല്‍ പേരാണ് ഈ ഗൗണ്‍ തുന്നിയെടുക്കാന്‍ പ്രവര്‍ത്തിച്ചത്.
ഗൗണില്‍ പൂക്കള്‍ മാത്രം തുന്നാന്‍ 350 മണിക്കൂര്‍ എടുത്തുവത്രേ. 14 മീറ്ററില്‍ ലേസ് മാത്രം തുന്നാന്‍ 1050 മണിക്കൂര്‍ വേണ്ടിവന്നു. ഏകദേശം 50,400 ക്രിസ്റ്റല്‍ ബീഡുകള്‍ കൊണ്ടാണ് ഗൗണ്‍ ചെയ്തത്. ഫ്രാന്‍സില്‍ വെച്ചായിരുന്നു വിവാഹം.