'മനസ് നിറയ്ക്കുന്ന രംഗം'; മണിക്കൂറുകള്‍ക്കുള്ളിൽ ലക്ഷക്കണക്കിന് പേ‍‍ര്‍ കണ്ട വീഡിയോ...

Published : Sep 14, 2022, 11:22 PM IST
'മനസ് നിറയ്ക്കുന്ന രംഗം'; മണിക്കൂറുകള്‍ക്കുള്ളിൽ ലക്ഷക്കണക്കിന് പേ‍‍ര്‍ കണ്ട വീഡിയോ...

Synopsis

ഒരു ചെറിയ കുഞ്ഞും വീട്ടിലെ വളര്‍ത്തുനായയുമാണ് വീഡിയോയിലുള്ളത്.ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് ഉപകരിക്കുന്ന തമാശകളോ പാട്ടോ നൃത്തമോ എല്ലാമാകാം. എന്നാല്‍ ചില വീഡിയോകളാകട്ടെ, കണ്ടുകഴിഞ്ഞാലും മനസില്‍ ഏറെ നേരത്തേക്ക് സന്തോഷമോ സമാധാനമോ നല്‍കുന്നതായിരിക്കാറുണ്ട്.

തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം കാഴ്ചകള്‍ തന്നെയാണ് ഇന്ന് പലര്‍ക്കും ആശ്വാസമാകാറ്. പ്രത്യേകിച്ച് മൃഗങ്ങളുമായോ കുട്ടികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒരു ചെറിയ കുഞ്ഞും വീട്ടിലെ വളര്‍ത്തുനായയുമാണ് വീഡിയോയിലുള്ളത്.ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. അത്രയും ഹൃദ്യമാണ് ഈ കാഴ്ച.

കുഞ്ഞും ഗോള്‍ഡൻ റിട്രീവര്‍ ഇനത്തിലുള്ള വളര്‍ത്തുനായയും തമ്മിലുള്ള സ്നേഹപ്രകടനങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു മനുഷ്യനെയെന്ന പോലെ മുഖത്ത് ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ദേഹത്ത് കയറിക്കിടന്നുമാണ് കുഞ്ഞ് ഇതിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. 

ചില സമയങ്ങളില്‍ നമുക്ക് ആകെ ആവശ്യം ഇതായിരിക്കും എന്ന അടിക്കുറിപ്പിനോട് യോജിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം. സ്ട്രെസും ടെൻഷനും നിറഞ്ഞ ജീവിതത്തിനിടെ ഇങ്ങനെ ചില നിമിഷങ്ങള്‍ പങ്കുവയ്ക്കാൻ സാധിച്ചാല്‍ അതുതന്നെ ധന്യമെന്ന അഭിപ്രായമാണ് ഏവരും പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലും പങ്കുവയ്ക്കുന്നത്. മനസ് നിറയ്ക്കുന്ന രംഗം ഒന്ന് കണ്ടുനോക്കൂ...

 

 

വളര്‍ത്തുനായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം എപ്പോഴും കാണുന്നവരില്‍ കൗതുകം നിറയ്ക്കാറുണ്ട്. വീട്ടിലെ ഒരംഗത്തെ പോലെ തന്നെ എല്ലാവരോടും പെരുമാറുന്നവരാണ് മിക്ക വളര്‍ത്തുനായ്ക്കളും. ഇത്തരത്തിലുള്ള വീഡിയോകള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയയില്‍ കാണാറും. ഇവയില്‍ ചിലത് ഇങ്ങനെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയും സമ്പാദിച്ച് വൈറലായി മാറും. 

Also Read:- കൊല്ലപ്പെട്ട യജമാനന് കാവലിരിക്കുന്ന വളര്‍ത്തുനായ; ഹൃദയം തൊടുന്ന ചിത്രം....

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ