വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചയൊരുക്കി പക്ഷിക്കൂട്ടം; വീഡിയോ വൈറല്‍

Published : Jan 03, 2023, 02:40 PM ISTUpdated : Jan 03, 2023, 02:44 PM IST
വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചയൊരുക്കി പക്ഷിക്കൂട്ടം; വീഡിയോ വൈറല്‍

Synopsis

കോരിന്ത് കനാലിലൂടെ ആണ് പക്ഷിക്കൂട്ടം പറക്കുന്നത്. പെട്ടെന്ന് കണ്ടാല്‍ തിരമായ ഉയർന്നു പൊങ്ങുന്ന പോലെ തോന്നും. ഉയർന്നു പൊങ്ങിയ പക്ഷിക്കൂട്ടം നിമിഷങ്ങൾക്കകം എതിർദിശയിലേക്ക് പറന്നകലുകയും ചെയ്തു.  

നിരവധി വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകള്‍ക്ക് നല്ലൊരു ശതമാനം കാഴ്ചക്കാര്‍ തന്നെയുണ്ട്.  

ഇവിടെയിതാ തിരമാല പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ പറന്നു പൊങ്ങുന്ന സ്റ്റാർലിങ്‌ പക്ഷികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രീസിലെ റിയോ ആന്റീറിയോ പാലത്തിനു സമീപത്തു നിന്ന് പകർത്തിയതാണ് ഈ മനോഹരമായ വീഡിയോ. കോരിന്ത് കനാലിലൂടെ ആണ് പക്ഷിക്കൂട്ടം പറക്കുന്നത്. പെട്ടെന്ന് കണ്ടാല്‍ തിരമാല ഉയർന്നു പൊങ്ങുന്ന പോലെ തോന്നും. ഉയർന്നു പൊങ്ങിയ പക്ഷിക്കൂട്ടം നിമിഷങ്ങൾക്കകം എതിർദിശയിലേക്ക് പറന്നകലുകയും ചെയ്തു.

സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലാണ് മനോഹരമായ ഈ ദൃശ്യം പ്രചരിക്കുന്നത്. രണ്ട് മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 17.5 കെ ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

 

 

 

 

 

അതേസമയം, മനോഹരമായ പെൻഗ്വിനുകളുടെ  ഒരു വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കൂട്ടം പെൻഗ്വിനുകളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ചിത്രശലഭത്തെ പിന്തുടരുകയാണ് ഈ പെൻ​ഗ്വിനുകള്‍. ചിത്രശലഭത്തെ പിടിക്കാനായി ചാടി ചാടി പോവുകയാണ് പെൻ​ഗ്വിനുകള്‍. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ്  പ്രചരിക്കുന്നത്. വീഡിയോ ഇതിടോകം തന്നെ 12.1 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Also Read: അണഞ്ഞ തിരിയിലെ പുക കൊണ്ട് മെഴുകുതിരി കത്തിക്കുന്ന യുവതി; വൈറലായി വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ