സൗന്ദര്യം വർധിപ്പിക്കാൻ മുഖത്ത് ഇവ പുരട്ടരുതേ...

Published : Aug 27, 2019, 10:57 PM IST
സൗന്ദര്യം വർധിപ്പിക്കാൻ മുഖത്ത് ഇവ പുരട്ടരുതേ...

Synopsis

മുഖസൗന്ദര്യം വർധിപ്പിക്കാൻ വഴികൾ തേടാത്തവർ കുറവായിരിക്കും. സ്വന്തം നിലയ്ക്കും അല്ലാതെയുമായി ഇതിന്​ ശ്രമങ്ങൾ നടത്തുന്നു. എന്നാൽ നിങ്ങൾ സ്വന്തം നിലയ്ക്ക്​ നടത്തുന്ന മുഖസൗന്ദര്യ പരീക്ഷണങ്ങൾ പലതും അപകടകരമാണ്​. 

മുഖസൗന്ദര്യം വർധിപ്പിക്കാൻ പല വഴികള്‍ നോക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ടാകും. സ്വന്തം നിലയ്ക്കും അല്ലാതെയുമായി ഇതിന്​ ശ്രമങ്ങൾ നടത്തുന്നു. എന്നാൽ നിങ്ങൾ സ്വന്തം നിലയ്ക്ക്​ നടത്തുന്ന മുഖസൗന്ദര്യ പരീക്ഷണങ്ങൾ പലതും അപകടകരമാണ്​. നല്ലതെന്ന് കേട്ടുകേൾവിയുടെ അടിസ്​ഥാനത്തിൽ മുഖത്ത്​ പുരട്ടുന്ന വസ്​തുക്കൾ എതിർഫലങ്ങൾ ഉണ്ടാക്കുന്നവയാണെന്ന്​ ചർമവിദഗ്​ദർ പറയുന്നു​. അത്തരം ചില വസ്​തുക്കൾ നോക്കാം. 

ആള്‍ക്കഹോൾ

ഓയിൽ മയമുള്ള ചർമം ആള്‍ക്കഹോൾ ഉപയോഗിച്ച്​ തുടച്ചെടുക്കാമെന്നാണ്​ പൊതുധാരണ. എന്നാൽ ഇവ നിങ്ങളുടെ ചർമം ചുളിയാൻ ഇടയാക്കും. പ്രോട്ടീൻ, ​കൊഴുപ്പ്​ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യും.

മയോണൈസ്​

മുഖക്കുരു തടയും എന്ന ധാരണയിലാണ്​ മയോണൈസ്​ മുഖത്ത്​ പ്രയോഗിക്കുന്നത്​. എന്നാൽ ഇവയുടെ പ്രയോഗം മുഖത്തിന്​ ഹാനികരമാണ്​. അത് മുഖക്കുരു വരാന്‍ കാരണമാകുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുട്ട

സൗന്ദര്യതാൽപര്യത്തിൽ മുഖത്ത്​ മുട്ടയുടെ വെള്ള പ്ര​യോഗിക്കുന്നവർ ഏറെയാണ്​. എന്നാൽ ഇതിൽ അടങ്ങിയ സാൽമോണില്ല ബാക്​ടീരിയ അപകടകാരിയാണ്​. വേവിക്കാതെ മുട്ട കഴിക്കുന്നത്​ പലപ്പോഴും ഭക്ഷ്യവിഷബാധയായി മാറാനും ഇവയാണ്​ കാരണം. 

ചെറുനാരങ്ങ നീര്

കറുത്ത പാടുകൾ നീക്കാൻ വ്യാപകമായി മുഖത്ത്​ ഉപയോഗിക്കുന്നവയാണ്​ ചെറുനാരങ്ങ നീര്​.  എന്നാൽ ഇവ അമ്ലഗുണമുള്ളവയായതിനാൽ ചർമത്തിന്​ ദോഷകരമാണ്​. 

ബേക്കിങ്​ സോഡ

പാചകത്തിന്​ ഉപയോഗിക്കുന്ന സോഡ പൊടിയും മുഖക്കുരു ഇല്ലാതാക്കാൻ പലരും ഉപയോഗിക്കാറുണ്ട്​. ഇത്​ ചർമത്തിന്‍റെ മുകളിലെ ആവരണത്തെ തന്നെ നശിപ്പിച്ചുകളയും. മുഖത്ത്​ അസ്വസ്​ഥതയും ചൊറിച്ചിലും അനുഭവപ്പെടാനും ഇത്​ വഴിവെക്കും. 

ടൂത്ത് പേസ്റ്റ് 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റനായി ചിലര്‍ ടൂത്ത് പേസ്റ്റ് മുഖത്ത് പുരട്ടാറുണ്ട്. എന്നാല്‍ ഇത് കറുത്തപാടുകളെ മാറ്റില്ല എന്നുമാത്രമല്ല ചിലപ്പോള്‍ പൊള്ളാനും സാധ്യതയുണ്ട്. 


 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ