കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; റെക്കോര്‍ഡ് നേടി യുവാവ്; വീഡിയോ വൈറല്‍

Published : Oct 15, 2020, 01:39 PM IST
കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; റെക്കോര്‍ഡ് നേടി യുവാവ്; വീഡിയോ വൈറല്‍

Synopsis

ഒരു മിനിറ്റുള്ളിൽ നാൽപ്പത്തിയൊമ്പത് തേങ്ങകള്‍ പൊട്ടിച്ചാണ് രാകേഷ്  ലോക റെക്കോഡ് നേടിയത്. സംഭവത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കോഡ് നേടി യുവാവ്. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ മാർഷ്യൽ ആർട്സ് വിദ്യാർത്ഥി ബോയില്ല രാകേഷ് ആണ് സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിൽ ഇടം നേടിയത്. 

രാകേഷിന്‍റെ മാസ്റ്ററായ പ്രഭാകര്‍ റെഡ്ഡിയും ഈ പ്രകടനത്തില്‍ പങ്കാളിയായി. നിലത്ത് കിടന്ന പ്രഭാകറിന്‍റെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ  അടുക്കിവച്ചിരുന്നത്. കറുത്ത തുണി കൊണ്ട് കണ്ണുമൂടിയെത്തിയ രാകേഷ്, ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. 

ഒരു മിനിറ്റുള്ളിൽ നാൽപ്പത്തിയൊമ്പത് തേങ്ങകള്‍ പൊട്ടിച്ചാണ് രാകേഷ് ലോക റെക്കോഡ് നേടിയത്. ആറ് മാസത്തെ കഠിന പരീശീലനത്തിനൊടുവിലാണ് ഇത്തരമൊരു അഭ്യാസം നടത്തിയതെന്ന് പ്രഭാകർ പറയുന്നു. സംഭവത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

Also Read: ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയത് 33 ഭക്ഷണങ്ങള്‍; റെക്കോര്‍ഡ് നേടി പത്ത് വയസുകാരി

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ