'ഒന്നും നോക്കണ്ട, കളിച്ചോ...'; കാവാലയ്യ പാട്ടിന് നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ...

Published : Aug 09, 2023, 09:39 PM IST
'ഒന്നും നോക്കണ്ട, കളിച്ചോ...'; കാവാലയ്യ പാട്ടിന് നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ...

Synopsis

നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷിച്ചൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. എല്ലാം മറന്ന് ആഘോഷപൂര്‍വം നൃത്തം ചെയ്യുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടേതാണ് ഈ വീഡിയോ.

സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ധാരാളം വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ചില വീഡിയോകള്‍ പക്ഷേ പെട്ടെന്ന് തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റാറുണ്ട്. അധികവും നമ്മെ സന്തോഷിപ്പിക്കുന്നതോ നമ്മെ ചിരിപ്പിക്കുന്നതോ എല്ലാമായിട്ടുള്ള പോസിറ്റീവായ വീഡിയോകളാണ് ഇത്തരത്തില്‍ പെട്ടെന്ന് ധാരാളം പേരെ ആകര്‍ഷിക്കാറ്.

സമാനമായ രീതിയില്‍ നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷിച്ചൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. എല്ലാം മറന്ന് ആഘോഷപൂര്‍വം നൃത്തം ചെയ്യുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടേതാണ് ഈ വീഡിയോ.

രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ജെയിലര്‍'ലെ 'കാവാലയ്യാ...' എന്ന ഗാനം ഏവര്‍ക്കുമറിയുമായിരിക്കും. അടുത്തകാലത്തായി പുറത്തിറങ്ങിയവയില്‍ ഏറ്റവും ഹിറ്റായൊരു ഗാനമാണിതെന്ന് പറയാം. 

ഈ പാട്ടിലെ തമന്നയുടെ നൃത്തമാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. പാട്ടിറങ്ങി അധികം വൈകാതെ തന്നെ റീല്‍സിലെല്ലാം താരമായി 'കാവാലയ്യാ...'. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് 'കാവാലയ്യാ...' ഗാനത്തിന് ചുവടുവച്ച് റീല്‍സ് ചെയ്തത്. 

ഇതേ ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. യൂണിഫോം അണിഞ്ഞ് ഒരു ഗ്രൗണ്ടില്‍ വച്ചാണ് കുട്ടികളുടെ തകര്‍പ്പൻ പെര്‍ഫോമൻസ്. ചുറ്റുപാടുകളെ കുറിച്ചും, തങ്ങളെ ഉറ്റുനോക്കുന്ന കണ്ണുകളെ കുറിച്ചുമൊന്നും ശ്രദ്ധിക്കാതെ ആത്മവിശ്വാസത്തോടെ സ്വയം മറന്ന് ചുവട് വയ്ക്കുന്ന കുട്ടികള്‍ ഈ ദിവസത്തെ തങ്ങളുടെ സന്തോഷക്കാഴ്ചയാണെന്നാണ് വീഡിയോ പങ്കിട്ടവരെല്ലാം കുറിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ തന്നെ അല്‍പം വണ്ണമുള്ളൊരു കുട്ടിയുടെ പെര്‍ഫോമൻസ് ആണ് ഏവരും എടുത്തുപറയുന്നത്. സാധാരണഗതിയില്‍ തടിയുള്ളവര്‍ക്ക് പരസ്യമായി കലാപ്രകടനങ്ങള്‍ നടത്താൻ അല്‍പം മടിയുണ്ടാകാറുണ്ട്. മറ്റുള്ളവരുടെ അപക്വമായ കമന്‍റുകളോ മോശം ഇടപെടലുകളോ ആവാം അവരെ ഈ ഉള്‍വലിയലിലേക്ക് നയിക്കുന്നത്.

എന്നാല്‍ ഈ വിദ്യാര്‍ത്ഥി അങ്ങനെയുള്ള ഒന്നിനെ കുറിച്ചും ചിന്തിക്കാതെ അതിമനോഹരമായി നൃത്തം ചെയ്യുന്നുവെന്നും വീഡിയോ കണ്ട നിരവധി പേര്‍ പ്രത്യേകമായി കുറിക്കുന്നു. എന്തായാലും ഏറെ പോസിറ്റീവായ ഈ ഡാൻസ് വീഡിയോ നിങ്ങളൊന്ന് കണ്ടുനോക്കൂ...

 

Also Read:- 'ഇങ്ങനെ ഒരുപാട് ഉമ്മമാരും അമ്മമാരും നമ്മുടെ ചുറ്റിലുമുണ്ട്'; ഇത് വായിച്ചില്ലെങ്കില്‍ നഷ്ടം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ