ഗംഗാജലത്തില്‍ മലത്തില്‍ കാണുന്ന 'കോളിഫോം' ബാക്ടീരിയ വന്‍ തോതില്‍

Published : Mar 15, 2019, 03:17 PM ISTUpdated : Mar 15, 2019, 03:18 PM IST
ഗംഗാജലത്തില്‍  മലത്തില്‍ കാണുന്ന 'കോളിഫോം' ബാക്ടീരിയ വന്‍ തോതില്‍

Synopsis

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവന്നിരിക്കുകയാണ് എന്നാണ് പഠനത്തിന്റെ നിഗമനം. മനുഷ്യമലത്തില്‍ കാണപ്പെടുന്ന 'കോളിഫോം' എന്ന ബാക്ടീരിയയുടെ അളവ് വന്‍ തോതിലാണത്രേ വര്‍ധിച്ചിരിക്കുന്നത്

വരാണസി: അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയിലെ വെള്ളത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും അളവ് വലിയ തോതില്‍ വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട്. വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവന്നിരിക്കുകയാണ് എന്നാണ് പഠനത്തിന്റെ നിഗമനം. മനുഷ്യമലത്തില്‍ കാണപ്പെടുന്ന 'കോളിഫോം' എന്ന ബാക്ടീരിയയുടെ അളവ് വന്‍ തോതിലാണത്രേ വര്‍ധിച്ചിരിക്കുന്നത്. ഇത് അപകടകരമായ പല അസുഖങ്ങള്‍ക്കും ഇടയാക്കുമെന്ന് എസ്എംഎഫ് പ്രസിഡന്റും പ്രൊഫസറുമായ വി എന്‍ മിശ്ര പറയുന്നു. 

കോളിഫോം ബാക്ടീരിയകളെ കൂടാതെ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്ന് ഇവര്‍ കണ്ടെത്തി. സംഘടനയുടെ കീഴിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഗംഗാജലം ഉപയോഗയോഗ്യമല്ലാത്ത വിധം മലിനമായതായി കണ്ടെത്തിയിരിക്കുന്നത്. ഗംഗാജലം വൃത്തിയായി സൂക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ പദ്ധതികള്‍

PREV
click me!

Recommended Stories

പാദങ്ങൾ ഇനി വെണ്ണപോലെ! വീട്ടിൽ തന്നെ തയ്യാറാക്കാം ഈ മാജിക് ഫൂട്ട് ക്രീം; ജെൻ സി സ്റ്റൈലിൽ ഒരു സെൽഫ് കെയർ ഗൈഡ്
വിവാഹത്തിലും വേണോ 'ഫ്ലെക്സിബിലിറ്റി'; എന്താണ് ഹൈബ്രിഡ് റിലേഷൻഷിപ്പുകൾ? ദമ്പതികൾക്കിടയിൽ ഈ പുത്തൻ ട്രെൻഡ് പടരുന്നത് എന്തുകൊണ്ട്?