
രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍, പരസ്പരമുള്ള സ്‌നേഹത്തേക്കാള്‍ ഒരുപക്ഷേ പ്രാധാന്യം നല്‍കപ്പെടുന്നത് അവര്‍ക്കിടയിലെ വിശ്വാസത്തിനാണ്. ഈ വിശ്വാസം നഷ്ടപ്പെടുന്നതോടുകൂടിയാണ് പല പങ്കാളികള്‍ക്കും ഇടയില്‍ വലിയ രീതിയിലുള്ള വഴക്കുകളുണ്ടാകുന്നത്.
അതുപോലെ തന്നെ വിശ്വാസം നഷ്ടപ്പെടുന്നതോടെ മറ്റ് ബന്ധങ്ങളിലേക്ക് വീണുപോകാനുള്ള സാധ്യതകളും ഉണ്ടാകുന്നു. എന്നാല്‍ പങ്കാളിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലും മറ്റ് ബന്ധങ്ങളിലേക്ക് വഴിമാറിപ്പോകുന്നതിലും അയാളുടെ ജോലി ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ?
ഉണ്ടെന്നാണ് വിവാഹിതരുടെ ഡേറ്റിംഗ് സൈറ്റായ 'ആഷ്‌ലി മാഡിസണ്‍ ഏജന്‍സി' അവകാശപ്പെടുന്നത്. ഈ വിഷയത്തില്‍ വിവിധ തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി ഇവരൊരു സര്‍വേയും നടത്തി.
കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പങ്കാളിയുടെ വിശ്വാസം തകര്‍ക്കുയും മറ്റ് ബന്ധങ്ങളിലേക്ക് പോകുകയും ചെയ്യുന്നവര്‍ ഏറെയുള്ളത് ഏത് തൊഴില്‍മേഖലയിലാണ് എന്ന് ഇവര്‍ കണ്ടെത്തുകയും ചെയ്തു. 13 ജോലികളുടെ ഒരു പട്ടികയാണ് ഇവര്‍ സര്‍വേയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍, അതായത് പതിമൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ട മേഖല രാഷ്ട്രീയമാണ്. സര്‍വേയില്‍ ഈ മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കുറവായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. അതിന് തൊട്ടുമുകളിലായി കൃഷി, നിയമം, കല എന്നീ മേഖലകള്‍ വന്നു. ഇവയ്ക്ക് മുകളില്‍, ഒമ്പതാം സ്ഥാനത്തായി 'മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്' എന്ന മേഖല തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടൊപ്പം തന്നെ സോഷ്യല്‍ വര്‍ക്ക്, ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളും ഉള്‍പ്പെട്ടു.
ഇവയ്ക്ക് മുകളിലായി സാമ്പത്തികമേഖല തെരഞ്ഞെടുക്കപ്പെട്ടു, അതിന് മുകളില്‍ വിദ്യാഭ്യാസം, അതായത് അധ്യാപകര്‍, ലക്ച്ചറര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അങ്ങനെയെല്ലാം...
സ്വന്തമായി തൊഴില്‍ കണ്ടെത്തുന്ന സംരംഭകരുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ പങ്കാളിയില്‍ നിന്ന് മാറിപ്പോകുന്നവരുടെ എണ്ണം വലിയ രീതിയില്‍ കൂടുതലാണെന്ന് സര്‍വേ കണ്ടെത്തി. സമയബന്ധിതമല്ലാതെ വീടിന് പുറത്താവുകയും, സ്വന്തം സംരംഭത്തിന് വേണ്ടി പലരുമായും നിരന്തരം സമ്പര്‍ക്കത്തിലാവുകയും ചെയ്യുന്നതാണത്രേ ഇവരെ പങ്കാളിയില്‍ നിന്ന് അകറ്റുന്നത്.
പട്ടികയില്‍ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് ഐടി മേഖലയാണ്. രണ്ടാമതായി മെഡിക്കല്‍ രംഗമെത്തി. ഇനി ഏറ്റവും അധികം പേര്‍ പങ്കാളിയില്‍ നിന്ന് അകന്ന് മറ്റ് ബന്ധങ്ങളിലെത്താന്‍ സാധ്യതയുണ്ടെന്ന് സര്‍വേ കണ്ടെത്തിയ തൊഴില്‍മേഖല, അതായത് പട്ടികയിലെ ഒന്നാം നമ്പര്‍ താരം- അത് ഒരൊറ്റ മേഖലയല്ല. നിര്‍മ്മാണജോലികള്‍, പ്ലംബിംഗ്, വെല്‍ഡിംഗ് തുടങ്ങിയ ജോലികളെല്ലാം ഉള്‍പ്പെടുന്ന വിഭാഗമായാണ് ഇവര്‍ സൂചിപ്പിച്ചിരിക്കുന്നത്. ഐടി മേഖലയില്‍ അധികവും സ്ത്രീകള്‍ക്കായിരുന്നു സാധ്യതയെങ്കില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍ പുരുഷന്മാരാണ് മുന്നില്‍.