റെഡ് മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ സുഹാന; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

Published : Aug 04, 2024, 11:25 AM IST
റെഡ് മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ സുഹാന; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   

ബോളിവുഡ് ന്യൂസ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. ആര്‍ച്ചി എന്ന ചിത്രത്തിലൂടെയാണ് സുഹാന ബോളിവുഡില്‍ അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ജോര്‍ജിയന്‍ ഫാഷന്‍ ഡിസൈനറായ ഡേവിഡ് കോമയുടെ ചുവപ്പ് മിനി ഡ്രസില്‍ ഹോട്ട് ലുക്കിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. പ്ലഞ്ചിങ് വൈഡ് നെക്ക്‌ലൈനും സ്ട്രാപ്‌സ്മുള്ള ഈ ഡ്രസില്‍ സുഹാന മനോഹരിയായിരുന്നു. നെക്കില്‍ പൂവിന്‍റെ ഡിസൈനും ഉണ്ടായിരുന്നു. സ്റ്റൈലിസ്റ്റായ ലക്ഷ്മി ലെഹറാണ് ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ബ്രാന്‍ഡായ ടിറയുടെ പരസ്യത്തിനായാണ് സുഹാന ഈ ഔട്ട്ഫിറ്റിലെത്തിയത്. സുഹാനയെക്കൂടാതെ കരീന കപൂറും കിയാര അദ്വാനിയും ഈ പരസ്യത്തിലുണ്ട്. 

 

Also read: പാച്ച്‌വര്‍ക്ക് മാക്സി ഡ്രസില്‍ പാരീസില്‍ തിളങ്ങി രാധിക മെര്‍ച്ചന്‍റ്; വസ്ത്രത്തിന്‍റെ വിലയറിയാം

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ