റെഡ് സാരിയില്‍ ഹോട്ട് ലുക്കില്‍ സുഹാന ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Published : Oct 25, 2024, 11:06 AM ISTUpdated : Oct 25, 2024, 11:10 AM IST
റെഡ് സാരിയില്‍ ഹോട്ട് ലുക്കില്‍ സുഹാന ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

ചുവന്ന നിറത്തിലുള്ള ഷിഫോൺ സാരിയിലാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. മനീഷ് മൽഹോത്രയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. മനീഷ് മൽഹോത്രയുടെ മുംബൈയിലെ വസതിയിൽ നടന്ന ദീപാവലി പാർട്ടിയിൽ പങ്കെടുക്കാന്‍ എത്തിയതാണ് സുഹാന. 

നെറ്റ്ഫ്ളിക്സ് സീരീസായ 'ദ ആർച്ചീസി'ലൂടെ അഭിനയരം​ഗത്തേക്കെത്തിയ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ കൂടിയായ സുഹാനയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ സുഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ചുവന്ന നിറത്തിലുള്ള ഷിഫോൺ സാരിയിലാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. മനീഷ് മൽഹോത്രയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. മനീഷ് മൽഹോത്രയുടെ മുംബൈയിലെ വസതിയിൽ നടന്ന ദീപാവലി പാർട്ടിയിൽ പങ്കെടുക്കാന്‍ എത്തിയതാണ് സുഹാന. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ മോഹിത് റായിയും ശുഭി കുമാറും ചേർന്നാണ് സുഹാനയെ സ്റ്റൈൽ ചെയ്‌തത്. വജ്രങ്ങളും റൂബി സ്റ്റോണും പതിപ്പിച്ച കമ്മലുകളാണ് താരം അണിഞ്ഞിരുന്നത്. ചിത്രങ്ങള്‍ സുഹാന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് സുഹാന എന്നാണ് ആരാധകരുടെ കമന്‍റുകള്‍. 

 

അതേസമയം അടുത്തിടെ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് വീഡിയോയും ഏറെ വൈറലായിരുന്നു. പുൾ-അപ്പുകൾ, പുഷ്-അപ്പുകൾ, ഡെഡ്‌ലിഫ്റ്റുകൾ, ഹിപ് ത്രസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള തീവ്രമായ വ്യായാമങ്ങളിലേർപ്പെടുന്ന സുഹാനയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 

Also read: വൈറ്റ് ഗൗണില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; പുതിയ ലുക്കിന്‍റെ രഹസ്യം തേടി ആരാധകര്‍

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ