വേനല്‍ക്കാല രോഗങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Published : Mar 02, 2019, 03:39 PM IST
വേനല്‍ക്കാല രോഗങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Synopsis

വേനല്‍ക്കാലം പൊതുവെ പല തരത്തലുളള രോഗങ്ങള്‍ വരുന്ന സമയമാണ്.

വേനല്‍ക്കാലം പൊതുവെ പല തരത്തലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. വളരെയധികം മുന്‍കരുത്തലുകള്‍ എടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ  ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും നോക്കാം. 

അമിതമായി സൂര്യപ്രകാശം നേരിടുമ്പോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതില്‍ പ്രധാനം. ശരീര തളര്‍ച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാം. വെയിലില്‍ നിന്ന് മാറി നടക്കുക. ധാരാളം വെളളം കുടിക്കുക. പുറത്ത് പോകുമ്പോള്‍ കുട, തൊപ്പി, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് പ്രതിവിധി. 

വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം‍. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. കാഴ്ചയില്‍ മങ്ങലുണ്ടാക്കാനും സാധ്യതയുണ്ട്. ശുദ്ധ ജലത്തില്‍ ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും അമിതമായി കൂടുതല്‍ തവണ കണ്ണ് കഴുകിയാല്‍ അത് വിപരീത ഫലം ഉണ്ടാക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്