കിടിലന്‍ യോഗാ പോസുമായി നടി; അവിശ്വസനീയമായ വഴക്കമെന്ന് ആരാധകര്‍

Published : Oct 22, 2021, 12:04 PM ISTUpdated : Oct 22, 2021, 12:16 PM IST
കിടിലന്‍ യോഗാ പോസുമായി നടി; അവിശ്വസനീയമായ വഴക്കമെന്ന് ആരാധകര്‍

Synopsis

ഇപ്പോഴിതാ യോഗ ചെയ്യുന്ന താരത്തിന്‍റെ കിടിലനൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലയും കൈകളും കാലുകളും നിലത്ത് കുത്തി നില്‍ക്കുന്ന പോസിലാണ് താരം. 

ഫിറ്റ്‌നസിന്‍റെ (fitness) കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്‌നസ് വിഷയങ്ങളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട്. പലരും സമൂഹമാധ്യമങ്ങളിലൂടെ (social media) ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുമുണ്ട്. 

അത്തരത്തില്‍ ഒരു ഫിറ്റ്നസ് ഫ്രീക്കാണ് ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്. സിനിമാ തിരക്കിനിടയിലും യോഗ ചെയ്യാന്‍ രാകുല്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ യോഗ ചെയ്യുന്ന താരത്തിന്‍റെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

തലയും കൈകളും കാലുകളും നിലത്ത് കുത്തി നില്‍ക്കുന്ന പോസിലാണ് രാകുല്‍. ഒപ്പം മറ്റ് ചില യോഗാ പോസുകളും താരം പരീക്ഷിക്കുന്നുണ്ട്.

 

ചിത്രങ്ങള്‍ രാകുല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അവിശ്വസനീയമായ വഴക്കമെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ അഭിപ്രായം.  

 

Also Read: നിയോൺ ഗ്രീൻ ഔട്ട്ഫിറ്റില്‍ തിളങ്ങി ബിപാഷ ബസു; വസ്ത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"