വേനല്‍ക്കാലത്ത് ഇനി നല്ല സ്റ്റൈലായി നടക്കാന്‍ ' മാക്സി ഡ്രെസ് '

Published : Apr 11, 2019, 11:31 AM ISTUpdated : Apr 11, 2019, 11:33 AM IST
വേനല്‍ക്കാലത്ത് ഇനി നല്ല സ്റ്റൈലായി നടക്കാന്‍  ' മാക്സി ഡ്രെസ് '

Synopsis

വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി മാത്രമല്ല കാലവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രമാണ് 'മാക്സി ഡ്രെസ്'.

വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി മാത്രമല്ല കാലവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രമാണ് 'മാക്സി ഡ്രെസ്'. ചുട്ടുപൊള്ളുന്ന ഈ ചൂടത്ത്  മാക്സി ഡ്രെസ് ശരീരത്തിന് കാറ്റ് കിട്ടാന്‍ സഹായിക്കും. ശരീരം കുറച്ച് തണുപ്പിക്കാനും ഈ അയഞ്ഞ വസ്ത്രം ഏറെ സഹായിക്കും. 

അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. എന്നാല്‍ തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമുള്ളതുമായിരിക്കണം. അത്തരം ലൂസായ വസ്ത്രമാണ് മാക്സി ഡ്രെസ്. അതും വെളളയും മറ്റ് ഇളം നിറത്തിലുള്ളതും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ഇപ്പോള്‍ എല്ലാരും തെരഞ്ഞെടുക്കുന്നതും ഇത് തന്നെയാണ്. കാഴ്ചയ്ക്കും വളരെ സ്റ്റൈലിഷും എലഗെന്‍റുമാണ്. 

മെലിഞ്ഞ് ഉയരം കൂടിയ വര്‍ക്കാണ് മാക്‌സി ഡ്രെസ് ചേരുക. ഉപ്പൂറ്റിവരെ ഇറങ്ങി നില്‍ക്കുന്ന സിങ്കിള്‍ പീസ് ഡ്രസ്സാണിത്. ഫാന്‍സി ബെല്‍റ്റുകള്‍ ഇവയ്‌ക്കൊപ്പം അണിയാം. സ്ലീവ്‌ലസ് ഡ്രസ്സിനൊപ്പം ജാക്കറ്റുകള്‍ അണിയാം.നിരവധി പാറ്റേണിലും പ്രിന്‍റിലും ഫാബ്രിക്കിലും സ്റ്റൈലിലും മാക്സി ഡ്രെസുകള്‍ വിപണിയില്‍ ലഭ്യമാണ്. 

സോനം കപൂര്‍, ആലിയ ഭട്ട്, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുടെയും പ്രിയപ്പെട്ട വസ്ത്രമാണ് മാക്സി ഡ്രെസ്. 

 

സാറ അലി ഖാന്‍ ധരിച്ച വെള്ള നിറത്തിലുളള മാക്സി ഡ്രെസ് ഈ കാലവസ്ഥയ്ക്ക് പറ്റിയ വസ്ത്രമാണ്. വളരെ നീളം കൂടിയ വെളളയില്‍ ഫ്ലോറാല്‍ പ്രിന്‍റുളള മാക്സി ഡ്രെസാണ് ജാന്‍വി കപൂര്‍ തെരഞ്ഞെടുത്തത്. കൂടെ സില്‍വര്‍ ഓക്സിഡൈസ്ഡ് കമ്മലും. 

സോനം കപൂറും ഫ്ലോറാല്‍ പ്രിന്‍റുളള ഡ്രെസാണ് തെരഞ്ഞെടുത്തത്.മഞ്ഞ നിറത്തിലുളള അവ സോനത്തെ കൂടുതല്‍ മനോഹരിയാക്കി. മഞ്ഞ നിറമാണ് ഇപ്പോഴത്തെ ട്രെന്‍റ്.

 ആലിയ ഭട്ടും വെളള ഫ്ലോറാല്‍ മാക്സി ഡ്രെസാണ് ഈ സീസണില്‍ തെരഞ്ഞെടുത്തത്. കൂടെ ഒരു ഡെനിം ജാക്കറ്റും. 

 


 

PREV
click me!

Recommended Stories

ക്രിസ്മസ് കാലത്ത് തരംഗമായി 'ക്രാക്കർ' സ്നാക്സുകൾ; ജെൻ സി സ്റ്റൈലിൽ ഇതാ ചില വെറൈറ്റി വിഭവങ്ങൾ
വെളുത്ത പാടുകളും ഡ്രൈ സ്കിന്നും ഇനി വേണ്ട; ഇതാ ചില 'ഹോം മെയ്ഡ്' സ്കിൻ കെയർ ടിപ്‌സ്