മിനി ഡ്രസ്സിൽ തിളങ്ങി തമന്ന; ചിത്രങ്ങള്‍ വൈറല്‍...

Published : Dec 08, 2022, 08:43 PM ISTUpdated : Dec 08, 2022, 08:44 PM IST
മിനി ഡ്രസ്സിൽ തിളങ്ങി തമന്ന; ചിത്രങ്ങള്‍ വൈറല്‍...

Synopsis

തന്‍റെ ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്ന നടി കൂടിയാണ് തമന്ന. ട്രെഡീഷനല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. 

വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് തമന്ന ഭാട്ടിയ. അതുകൊണ്ടു തന്നെ നിരവധി ആരാധകരെയും താരത്തിന് സ്വന്തമാക്കാനായി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് തമന്ന. 

തന്‍റെ ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്ന നടി കൂടിയാണ് തമന്ന. ട്രെഡീഷനല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. തമന്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്ക മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നീല മിനി ഡ്രസ്സിലാണ് തമന്ന ഇത്തവണ തിളങ്ങിയത്. വെള്ള നെറ്റ് ടോപ്പിനു മുകളിലായി ഷോർട്ട് ഡ്രസ് ധരിച്ചാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ലേപ്പൽ കോളറും വെയിസ്റ്റ് ബെൽറ്റും അരയ്ക്കു താഴെയുള്ള പ്ലീറ്റുമാണ് ഡ്രസ്സിന്‍റെ പ്രത്യേകതകള്‍. മൂൺറേ ഡിസൈനർ ഹൗസാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ തെലുങ്ക് സിനിമയുടെ പ്രചാരണത്തിനായി ഹൈദരബാദിലെത്തിയതാണ് തമന്ന. 

 

അടുത്തിടെ ടര്‍ക്കോയിസ് ഗ്രീൻ ലെഹങ്കയിൽ വധുവിനെപ്പോലെ ഒരുങ്ങിയ തമന്നയുടെ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. സെലിബ്രിറ്റി ഡിസൈനർമാരായ ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹങ്ക. ഗോള്‍ഡിലും ടര്‍ക്കോയ്സ് ഗ്രീന്‍ നിറത്തിലുമാണ് ബ്ലൗസ്.  പ്ലന്‍ജിങ് യു നെക്ക്ലൈന്‍, ബോര്‍ഡറുകളില്‍ ബീഡ് ടസലുകള്‍, സീക്വന്‍സ് വര്‍ക്കുകള്‍, ത്രീ ഫോര്‍ത്ത് സ്ലീവുകള്‍ തുടങ്ങിയവയാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്. കടും നീല നിറത്തിലുള്ള വിശാലമായ ബോര്‍ഡറുകളും ഗോള്‍ഡന്‍ കളറിലുള്ള എംബ്രോയ്ഡറി വര്‍ക്കുകളും ആണ് ലെഹങ്കയുടെ ഹൈലൈറ്റ്. കല്ലുകള്‍ പതിപ്പിച്ച വളകള്‍, മോതിരങ്ങള്‍, കുന്ദന്‍ സ്വര്‍ണ്ണ ചോക്കര്‍ നെക്‌ലേസ് തുടങ്ങിയവയാണ് ആക്സസറീസ്.  

Also Read: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധു ലെഹങ്കയുടെ ബ്ലൗസ് മറന്നു; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ