Latest Videos

ലോക്ക് ഡൗൺ : ക്യാൻസർ രോഗിയായ ഭാര്യയെയും കൊണ്ട് ഭർത്താവ് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ

By Web TeamFirst Published Apr 11, 2020, 2:24 PM IST
Highlights

അരിവാഗനും മഞ്ജുളയും മാർച്ച് 30ന് രാത്രിയിലാണ് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയെന്ന് അരിവാഗൻ പറയുന്നു.

ക്യാൻസർ രോഗിയായ ഭാര്യയെയും കൊണ്ട് ഭാർത്താവ് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ. കുംഭകോണം മുതൽ പുതുച്ചേരിവരെയാണ് കാർഷിക തൊഴിലാളിയായ അരിവാഗൻ സെെക്കിൾ ചവിട്ടിയത്. ഭാര്യയ്ക്ക് ക്യാൻസറിനുള്ള ചികിത്സ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നടന്ന് വരികയാണെന്ന് അരിവാഗൻ പറഞ്ഞു. 

 ഭാര്യയെ ചികിത്സിക്കുന്നതിനായി കൃത്യസമയത്ത് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ ജിപ്‌മറിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പ്രശംസിക്കുകയും ചെയ്തു. ഭാര്യ മഞ്ജുളയ്ക്ക് മൂന്നാമത്തെ കീമോതെറാപ്പി ചെയ്യുന്നതിന് ജിപ്‌മറിലെ ആർ‌സി‌സിയിലെ ഉദ്യോ​ഗസ്ഥർ മാർച്ച് 31 നായിരുന്നു ദിവസം തന്നിരുന്നതെന്ന് അരിവാഗൻ പറഞ്ഞു. 

ലോക് ഡൗൺ ആണെങ്കിലും ഭാര്യയെ സെെക്കില്ലെങ്കിലും ആശുപത്രിയിലെത്തിക്കുമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും ഉപദേശം അവഗണിച്ച അരിവാഗൻ തന്റെ സൈക്കിളിൽ മഞ്ജുളയെ പുതുച്ചേരിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തതു. 
അരിവാഗനും മഞ്ജുളയും മാർച്ച് 30ന് രാത്രിയിലാണ് യാത്ര ആരംഭിച്ചത്. 

അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയെന്ന് അരിവാഗൻ പറയുന്നു. ഇടയ്ക്കൊക്കെ പൊലീസ് ഉദ്യോ​ഗസ്ഥർ കെെ കാണിച്ച് നിർത്തുകയും എവിടെ പോകുന്നുവെന്ന് അവർ ചോദിച്ചു. ഭാര്യയെ കൊണ്ട് ആശുപത്രി പോവുകയാണെന്നും കെെയ്യിലുള്ള മെഡിക്കൽ റെക്കോർഡ്സ് പൊലീസിനെ കാണിക്കുകയും ചെയ്തു. പേപ്പറുകൾ പരിശോധിച്ച ശേഷം അവർ പോകാനും പറഞ്ഞുവെന്ന് അരിവാഗൻ പറയുന്നു. 

കൃത്യസമയത്ത് ആശുപത്രിയിലെത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെത്തുടർന്ന് പൊലീസുകാർ ദമ്പതികൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും അവർക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുകയും ചെയ്തു. മാർച്ച് 31 ന് പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുരിഞ്ചിപാടിയിൽ മാത്രമാണ് അരിവാഗൻ നിർത്തിയത്. അരിവാഗനും ഭാര്യയ്ക്കും കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്താൻ സാധിച്ചു.


click me!