Latest Videos

വിദ്യാര്‍ത്ഥിയുടെ പ്രോഗ്രസ് കാര്‍ഡില്‍ ടീച്ചര്‍ക്ക് പറ്റിയ അബദ്ധം! വൈറലായി ഫോട്ടോ...

By Web TeamFirst Published Mar 30, 2023, 11:25 AM IST
Highlights

പരീക്ഷകള്‍ക്ക് ശേഷം ഇതിന്‍റെയെല്ലാം മാര്‍ക്കുകളോ ഗ്രേഡുകളോ രേഖപ്പെടുത്തിയ പ്രോഗ്രസ് കാര്‍ഡ് സ്കൂളില്‍ കൊടുക്കാറുണ്ടല്ലോ. ഇത് അധ്യാപകരുടെ സാക്ഷ്യത്തോടെയാണല്ലോ നല്‍കാറ്. ശേഷമിത് മാതാപിതാക്കളെ കാണിച്ച് അവരുടെ സാക്ഷ്യപ്പെടുത്തലിന് കൂടി വിധേയമാക്കുകയാണ് ചെയ്യുക. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ ഫോട്ടോകളും വീഡിയോകളും വൈറലായി നാം കാണാറുണ്ട്. ഇവയില്‍ പലതും മുമ്പ് പലവട്ടം ചര്‍ച്ചയായതും ശ്രദ്ധിക്കപ്പെട്ടതുമെല്ലാം ആകാറുണ്ട്. എന്നാല്‍ പിന്നെയും ഇവ ഏതെങ്കിലും വിധത്തില്‍ പങ്കുവയ്ക്കപ്പടുന്നതാകാറുണ്ട്.

അത്തരത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു ഫോട്ടോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പരീക്ഷകള്‍ക്ക് ശേഷം ഇതിന്‍റെയെല്ലാം മാര്‍ക്കുകളോ ഗ്രേഡുകളോ രേഖപ്പെടുത്തിയ പ്രോഗ്രസ് കാര്‍ഡ് സ്കൂളില്‍ കൊടുക്കാറുണ്ടല്ലോ. ഇത് അധ്യാപകരുടെ സാക്ഷ്യത്തോടെയാണല്ലോ നല്‍കാറ്. ശേഷമിത് മാതാപിതാക്കളെ കാണിച്ച് അവരുടെ സാക്ഷ്യപ്പെടുത്തലിന് കൂടി വിധേയമാക്കുകയാണ് ചെയ്യുക. 

ഇങ്ങനെയൊരു പ്രോഗ്രസ് കാര്‍ഡാണ് ചിത്രത്തില്‍ കാണുന്നത്.  സ്വാഭാവികമായും നമ്മളാദ്യം ശ്രദ്ധിക്കുന്നത് വിദ്യാര്‍ത്ഥിയുടെ മാര്‍ക്കുകളായിരിക്കും. വൈറലായ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണെങ്കില്‍ വിദ്യാര്‍ത്ഥിക്ക് അത്യാവശ്യം മാര്‍ക്കുമുണ്ട്. പിന്നെ ഇതിലെന്താണിത്ര അത്ഭുതപ്പെടാനോ, അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാനോ എന്നല്ലേ?  ഉണ്ട്...

വിദ്യാര്‍ത്ഥിയുടെ മാര്‍ക്കുകളെല്ലാം രേഖപ്പെടുത്തിയതിന് താഴെയായി ടീച്ചറുടെ ഒരു സാക്ഷ്യപ്പെടുത്തലുണ്ട്. വിദ്യാര്‍ത്ഥി പാസായി എന്നാണ് ടീച്ചര്‍ എഴുതാൻ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തം. എന്നാല്‍ എഴുതിയപ്പോള്‍ അത് വിദ്യാര്‍ത്ഥി 'പാസ്ഡ് എവേ' എന്നായിപ്പോയി. 'പാസ്ഡ് എവേ' എന്നാല്‍ മരിച്ചു എന്നര്‍ത്ഥം. 

ഒരു ടീച്ചര്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു അബദ്ധം സംഭവിക്കുകയെന്നാണ് ഏവരും ചോദിക്കുന്നത്. സംഗതി വ്യാജമാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. 2019ലേതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. എന്നാലിതിന്‍റെ ആധികാരികത സംബന്ധിച്ച് മറ്റ് അറിവുകളൊന്നുമില്ല.

നേരത്തെ 2019ല്‍ തന്നെ വൈറലായ ഫോട്ടോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്തായാലും ഇക്കുറിയും ഫോട്ടോ വലിയ രീതിയില്‍ തന്നെ ചര്‍ച്ചയായി. ഇങ്ങനെയുള്ള ടീച്ചര്‍മാരാണ് പഠിപ്പിക്കുന്നതെങ്കില്‍ കുട്ടികള്‍ നന്നായത് തന്നെയെന്നും, കുട്ടിക്ക് മാര്‍ക്കുണ്ട്- പാസാവുകയും ചെയ്യും എന്നാല്‍ ടീച്ചറുടെ കാര്യം പോക്കാണെന്നുമെല്ലാം രസകരമായ കമന്‍റുകള്‍ ഏറെയാണ് ഈ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. 

 

Oh, lord
Via FB pic.twitter.com/PApNboMp3X

— Anant Bhan (@AnantBhan)

Also Read:- 'ഫ്രസ്ട്രേറ്റഡാണ്, സംസാരിക്കാൻ കഴിയില്ല' എന്ന് ബോസിന് മെസേജ് അയച്ചു; യുവതിക്ക് കിട്ടിയ മറുപടി...

 

tags
click me!