പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ ഒരു കിടിലന്‍ വഴി; വീഡിയോയുമായി ലക്ഷ്മി നായർ

By Web TeamFirst Published Aug 25, 2021, 6:24 PM IST
Highlights

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണിത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ അടുക്കളയില്‍ തന്നെ കിട്ടുന്ന ചില വസ്തുക്കള്‍ ഉപയോഗിച്ച് പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ പറയുന്നത്. 

ഓറഞ്ചിന്‍റെ തൊലി, നാരങ്ങളുടെ തൊലി തുടങ്ങിയവ പല്ലിലെ കറ കളയാന്‍ സഹായിക്കുമെന്നാണ് ലക്ഷ്മി പറയുന്നത്. ഇവ പല്ലിലെ ബാക്ടീരിയെ നശിപ്പിക്കാനും സഹായിക്കും. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.

ഇതിനായി ആദ്യം ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് എടുക്കുക. ശേഷം ഇതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും  വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം. 

 

Also Read: മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!