മുതല ഉറങ്ങുകയാണെന്ന് കരുതി കോഴി അതിന്റെ മുകളിൽ കയറി, പിന്നീട് സംഭവിച്ചത്

Web Desk   | Asianet News
Published : Mar 30, 2021, 08:28 PM IST
മുതല ഉറങ്ങുകയാണെന്ന് കരുതി കോഴി അതിന്റെ മുകളിൽ കയറി, പിന്നീട് സംഭവിച്ചത്

Synopsis

കോഴി തിരിച്ച് ചാടുമ്പോൾ മുതല വായ തുറക്കുന്നതും വീഡിയോയിൽ കാണാം. തലനാരിഴയ്ക്കാണ് കോഴി രക്ഷപ്പെട്ടതെന്ന് തന്നെ പറയാം. 

ഒരു കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വെറും പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കോഴിയും മുതലയും കാണാം. പുഴയ്ക്കരികിൽ വിശ്രമിക്കുന്ന മുതലയുടെ മുകളിലൂടെ നടന്ന് പോകുന്ന കോഴിയാണ് വീഡിയോയിലുള്ളത്.  

ഒറ്റനോട്ടത്തിൽ കണ്ടാൽ മുതല ഉറങ്ങുകയാണെന്നേ തോന്നുകയുള്ളൂ. എന്നാൽ, അങ്ങനെയല്ല സംഭവം, മുതല ഉറങ്ങുന്നത് പോലെ കിടക്കുകയാണ്.  മുകളിലൂടെ നടന്ന് പോകുന്ന കോഴിയെ അകത്താക്കണമെന്നാണ് മുതലയുടെ ആ​ഗ്രഹം. 

കോഴി തിരിച്ച് ചാടുമ്പോൾ മുതല വായ തുറക്കുന്നതും വീഡിയോയിൽ കാണാം. തലനാരിഴയ്ക്കാണ് കോഴി രക്ഷപ്പെട്ടതെന്ന് തന്നെ പറയാം. മുതല കോഴിയെ കഴിക്കുമെന്നാണ് കരുതിയത്, എന്നാൽ വീഡിയോയുടെ അവസാനം കണ്ടപ്പോൾ ഞെട്ടിപ്പോയിയെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. ദിപാൻഷു കബ്ര എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ