ഗ്രീന്‍ ലെഹങ്കയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

Published : Mar 30, 2021, 10:19 AM ISTUpdated : Mar 30, 2021, 10:29 AM IST
ഗ്രീന്‍ ലെഹങ്കയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

Synopsis

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിന്‍റ് ഗ്രീന്‍ ലെഹങ്കയാണ് താരം ധരിച്ചത്.

പ്രായം അമ്പതുകള്‍ കടന്നെങ്കിലും ബോളിവുഡിലെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിന്‍റ് ഗ്രീന്‍ ലെഹങ്കയാണ് താരം ധരിച്ചത്. ലെഹങ്കയില്‍ മാധുരി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍. 

 

എംബ്രോയ്ഡറികളാല്‍ മനോഹരമാണ് ലെഹങ്ക. വസ്ത്രത്തോട് ചേരുന്ന നെക്ളേസും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: സാരിയില്‍ അതിമനോഹരിയായി അദിതി റാവു; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ