
കഴിഞ്ഞ കാലങ്ങളിൽ കടുത്ത ചുവപ്പ് അല്ലെങ്കിൽ ന്യൂഡ് ബ്രൗൺ ലിപ്സ്റ്റിക്കുകൾക്കായിരുന്നു ഏറെ ഡിമാന്റ്. എന്നാൽ ഇന്ന് അങ്ങനെയല്ല. ട്രെന്റ് മാറി. ജെൻ സി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് മുഖത്തിനും ചുണ്ടിനും ഭംഗി കൂട്ടാൻ മാത്രമല്ല. അവരുടെ അന്നത്തെ മൂഡ് അനുസരിച്ചും കൂടിയാണ്. ഇന്നത്തെ യുവതലമുറ ബ്യൂട്ടി നിയമങ്ങളെല്ലാം പൊളിച്ചെഴുതുകയാണ്. അതിരാവിലെ കോളേജിലേക്കിറങ്ങുമ്പോൾ കയ്യിലെടുക്കുന്ന ലിപ്സ്റ്റിക്ക് സെൽഫിയെടുക്കുമ്പോൾ പോലും തിളങ്ങി നിൽകണം. അതാണ് ജെൻ സി-ക്ക് വേണ്ടതും.
ജെൻ സി-യുടെ ലിപ്സ്റ്റിക്ക് ട്രെൻഡുകൾക്ക് ഒരു പൊതു സ്വഭാവമുണ്ട്: അവ ഒന്നുകിൽ വളരെ നാച്ചുറലും, ലളിതവുമായിരിക്കും, അല്ലെങ്കിൽ തീർത്തും ബോൾഡും അപ്രതീക്ഷിതവുമായിരിക്കും.
1. 90-കളിലെ 'ഗ്രഞ്ചി ബ്രൗൺ'
20 വർഷം മുൻപുള്ള ഫാഷൻ തിരികെയെത്തിക്കുന്ന 'Y2K' ട്രെൻഡുകളുടെ ഭാഗമാണിത്. ഡാർക്ക് ചോക്ലേറ്റ്, കോഫി, അല്ലെങ്കിൽ കടും ബ്രൗൺ നിറങ്ങളാണ് ഇന്ന് ഹിറ്റ്. ഇത് സാധാരണ ന്യൂഡ് നിറങ്ങളെക്കാൾ കൂടുതൽ 'എഡ്ജ്' നൽകുന്നു. പ്രത്യേകിച്ചും ഓവർലൈൻ ചെയ്ത ലിപ്‌സോടെ , അതയാത് ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടുകൾ വലുതായി വരയ്ക്കുന്നത് അത്യധികം ആകർഷകമായി മാറും.
2. 'ബ്ലൂബെറി മിൽക്ക്' പിങ്ക്
സാധാരണ ബ്രൈറ്റ് പിങ്ക് ഷേഡുകൾക്ക് പകരം, കൂൾ ടോണിലുള്ള ഇളം വയലറ്റ് കലർന്ന പിങ്ക് ഷേഡുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഇത് സോഫ്റ്റ് ഗേൾ അല്ലെങ്കിൽ കോക്വെറ്റ്കോർ പോലുള്ള സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമാണ്. റീലുകളിലും ഫോട്ടോകളിലും ഈ നിറം കൂടുതൽ മൃദുവായി തോന്നിക്കുന്നു.
3. 'ചെറി കോല' റെഡ്
ക്ലാസിക് ചുവപ്പ് അല്ല, പകരം ചുവപ്പിനോടൊപ്പം ബർഗണ്ടി അല്ലെങ്കിൽ ഡാർക്ക് പർപ്പിൾ കലർന്ന ഷേഡുകളാണ് ഇവർ തിരഞ്ഞെടുക്കുന്നത്. ഇതൊരു വാം ലുക്ക് നൽകുന്നു. മാത്രമല്ല, വൈകുന്നേരങ്ങളിലെ പാർട്ടികൾക്കും കച്ചേരികൾക്കും ഈ ഷേഡുകൾ ജെൻ സി-യെ 'ബോൾഡ് ആൻഡ് ക്ലാസി' ആക്കുന്നു.
ജെൻ സി ലിപ്സ്റ്റിക്ക് ലുക്കുകൾക്ക് പിന്നിൽ ചില പ്രത്യേക വിദ്യകളുണ്ട്. ഇത് അവരുടെ ലുക്ക് എപ്പോഴും 'റീൽ റെഡി' ആയി നിലനിർത്താൻ സഹായിക്കുന്നു.
ടിപ്പ് 1: ഓവർലൈനിംഗും ബ്ലെൻഡിംഗും
ചുണ്ടുകളെ കൂടുതൽ വലുതും ആകർഷകവുമാക്കാൻ ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടിന്റെ അതിരുകൾക്ക് പുറമെയായി വരയ്ക്കുന്നു. തുടർന്ന് ഇത് ലിപ്സ്റ്റിക്കുമായി നന്നായി ബ്ലെൻഡ് ചെയ്യും. ചുണ്ടുകൾ എല്ലാം ഒതുങ്ങിയിരിക്കണം എന്ന മില്ലേനിയൽ ചിന്തയെ ഇത് തകർത്തെറിയുന്നു.
ടിപ്പ് 2: ഗ്ലോസി ലുക്കിന്റെ കാലം
മാറ്റ് ലിപ്സ്റ്റിക്ക് പൂർണ്ണമായും മാറി, ഇന്ന് ഗ്ലോസ് ആണ് ജെൻ സി-യുടെ പ്രിയങ്കരൻ. ഏത് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇട്ടാലും, ഒരു ട്രാൻസ്പരന്റ് ഗ്ലോസ് അതിന്റെ മുകളിൽ ഉപയോഗിക്കുന്നത് ലാമിനെറ്റഡ് ലുക്ക് നൽകുന്നു. ഇത് ചുണ്ടുകളെ തൽക്ഷണം പ്ലംപർ ആക്കി മാറ്റും. ഇതിനപ്പുറം, ലിപ് ഓയിലുകളും ടിന്റഡ് ബാംബുകളും ഒരു പ്രധാന പങ്കു വഹിക്കുന്നു. തിളക്കത്തിനൊപ്പം ആഴത്തിലുള്ള ഈർപ്പം നൽകുന്ന ഇവ വെൽനസ്സിനും ചർമ്മ ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.
ടിപ്പ് 3: ബട്ടർ ലിപ്‌സ്
ചുണ്ടുകൾ എപ്പോഴും മൃദുവായി, ഈർപ്പമുള്ളതായി സൂക്ഷിക്കാൻ ലിപ് ബാം അല്ലെങ്കിൽ ലിപ് മാസ്ക്ന് ജെൻ സി വലിയ പ്രാധാന്യം നൽകുന്നു. ചുണ്ടുകൾ പൊളിഞ്ഞിരിക്കുന്നത് അവരുടെ ഫാഷനിൽ ബിഗ് യൈക്സ് ആണ്.
ടിപ്പ് 4 ; ലിപ് സ്റ്റെയിനിന്റെ മാന്ത്രികം
മാറ്റ് ലിപ്സ്റ്റിക്കിന്റെ സ്ഥിരതയും ഗ്ലോസിന്റെ തിളക്കവും ഒരുമിച്ച് വേണമെങ്കിൽ ലിപ് സ്‌റ്റെയിനുകളാണ് ഉത്തരം. ലിപ് സ്റ്റെയിൻ ചുണ്ടിൽ തേച്ച് ഒരു മിനിറ്റിന് ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ചെറുതായി ഒപ്പിയെടുക്കുക. ലിപ്സ്റ്റിക്കിന്റെ നിറം ചുണ്ടിൽ മായാതെ നിൽക്കും, എന്നാൽ കൃത്രിമമായി തോന്നുകയുമില്ല.
എല്ലാ ട്രെൻഡുകളും എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല എന്നത് ഒരു വസ്തുതയാണ്. ഓരോ ഇന്ത്യൻ സ്കിൻ ടോണിനും ചേരുന്ന, ഇപ്പോൾ ഹിറ്റായ ജെൻ സി ഷേഡുകൾ ഇതാ…
ലൈറ്റ് സ്കിൻ : ഇളം ലാവെൻഡർ, സ്ട്രോബെറി റെഡ് പോലുള്ള കൂൾ-ടോൺഡ് പിങ്ക് ആയിരിക്കും ഏറ്റവും അനുയോജ്യം. കൂടുതൽ ഓറഞ്ച് കലർന്ന നിറങ്ങൾ ഒഴിവാക്കുക.
മീഡിയം സ്കിൻ: കറുപ്പ് കലർന്ന ചുവപ്പ് അല്ലെങ്കിൽ ഡാർക്ക് നിറങ്ങൾ പോലുള്ള ചെറി കോല ഷേഡുകൾക്ക് മുൻഗണന നൽകുക. വല്ലാതെ പൗഡറി ആയ ലൈറ്റ് ന്യൂഡുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
ഡീപ് സ്കിൻ: റിച്ച് കോഫി ബ്രൗൺ, പർപ്പിൾ കലർന്ന ബെറി ഷേഡുകൾ പോലുള്ള ചോക്ലേറ്റ് ബ്രൗണുകളാണ് ഏറ്റവും ആകർഷകം. വെള്ളയോ ചാരനിറമോ കലർന്ന ലൈറ്റ് പിങ്കുകൾ തിരഞ്ഞെടുക്കാതിരിക്കുക.
വളരെ ആകർഷിക്കുന്ന രീതിയിലുള്ളവയായിരുക്കും ജെൻ സി മേക്കപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുണ്ടുകൾ ആരോഗ്യത്തോടെയിരിക്കുന്നത് ഏത് ഷേഡ് ഉപയോഗിച്ചാലും അത് വളരെ ഭംഗിയുള്ളതായിരിക്കും. അതാണ് ഇന്നത്തെ തലമുറയുടെ സൗന്ദര്യ രഹസ്യം എന്നതും.