
തിളങ്ങുന്ന ചർമ്മത്തിനായി വിലകൂടിയ സീറം വാങ്ങിക്കൂട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ കേട്ടോളൂ, നിങ്ങളുടെ ഫ്രിഡ്ജിൽ തന്നെ അതിനുള്ള ഏറ്റവും മികച്ച പോംവഴിയുണ്ട് 'ഐസ് ക്യൂബ്സ്'! മോണിംഗ് സ്കിൻകെയർ റൂട്ടീനിൽ ഒരു ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ഇപ്പോൾ ഗ്ലോബൽ ട്രെൻഡാണ്. ഇതിനെ സ്കിൻ ഐസിംഗ് എന്നാണ് വിളിക്കുന്നത്. സെലിബ്രിറ്റികൾ മുതൽ ഇൻഫ്ലുവൻസേഴ്സ് വരെ പിന്തുടരുന്ന ഈ 'കൂൾ' വിദ്യ എന്താണെന്ന് നോക്കാം.
ലളിതമായി പറഞ്ഞാൽ, ഐസ് ക്യൂബുകളോ അല്ലെങ്കിൽ ഐസ് വെള്ളമോ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്ന രീതിയാണിത്. ഇതിനെ ഒരു തരം 'ഫേഷ്യൽ ക്രയോതെറാപ്പി' എന്ന് വിളിക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തുണ്ടാകുന്ന തടിപ്പ് മാറ്റാനും ചർമ്മത്തിന് പെട്ടെന്ന് ഒരു തിളക്കം നൽകാനും ഇത് സഹായിക്കുന്നു.
കൊറിയൻ ബ്യൂട്ടി ടിപ്‌സുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഐസ് ഉപയോഗിക്കുന്നത് ചർമ്മത്തെ ടൈറ്റ് ആക്കുകയും സുഷിരങ്ങൾ ചെറുതാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് ഒരു സ്മൂത്ത് ആൻഡ് ഷൈനി ഫീൽ നൽകുന്നു.
രാത്രി വൈകി ഉറങ്ങുന്നവർക്കും സ്ട്രെസ് ഉള്ളവർക്കും രാവിലെ മുഖത്തും കണ്ണിന് താഴെയും നീർവീക്കം ഉണ്ടാകാറുണ്ട്. ഐസിംഗ് ചെയ്യുന്നത് ഈ തടിപ്പ് മാറ്റി നിങ്ങളെ മിനിറ്റുകൾക്കുള്ളിൽ ഫ്രഷ് ആക്കുന്നു.
മേക്കപ്പ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഐസിംഗ് ചെയ്താൽ അത് ഒരു പ്രൈമർ പോലെ പ്രവർത്തിക്കും. ഫൗണ്ടേഷനും മറ്റും ചർമ്മത്തിൽ കൂടുതൽ ഭംഗിയായി ഇരിക്കാൻ ഇത് സഹായിക്കും.
ട്രെൻഡിംഗ് ഐസിംഗ് മെത്തേഡുകൾ
ഇന്ന് വെറും ഐസ് ക്യൂബ് മാത്രമല്ല ആളുകൾ ഉപയോഗിക്കുന്നത്. ഈ ട്രെൻഡിലെ ചില 'പ്രോ' ലെവൽ വഴികൾ നോക്കാം:
ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
ചുരുക്കത്തിൽ, ഒരു രൂപ പോലും ചിലവില്ലാതെ ചെയ്യാവുന്ന ഈ സ്കിൻകെയർ ഹാക്ക് നിങ്ങളുടെ ഡെയ്‌ലി റൂട്ടീന്റെ ഭാഗമാക്കി നോക്കൂ. വ്യത്യാസം കണ്ട് നിങ്ങൾ തന്നെ അത്ഭുതപ്പെടും..