സൊമാറ്റോ സിഇഒ പുതുവത്സരത്തലേന്ന് ഡെലിവറി ബോയിയായി ഇറങ്ങിയതിന്റെ കാരണം ഒന്ന് മാത്രം

Published : Jan 02, 2023, 05:56 PM ISTUpdated : Jan 02, 2023, 06:04 PM IST
സൊമാറ്റോ സിഇഒ പുതുവത്സരത്തലേന്ന് ഡെലിവറി ബോയിയായി ഇറങ്ങിയതിന്റെ കാരണം ഒന്ന് മാത്രം

Synopsis

 ഓർഡറുകൾ കുമിഞ്ഞുകൂടിയപ്പോൾ ജീവനക്കാർക്കൊപ്പം ഡെലിവറി ബോയ് ആയി സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയലും രം​ഗത്തെത്തി.

പുതുവത്സരത്തലേന്ന് മിക്കവരും  കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി റെക്കോർഡ് ഓർഡറുകളായിരുന്നു ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്ക് ലഭിച്ചത്. ഒരു ഓർഡർ പോലും വെെകാതെ ക്യത്യ സമയത്ത് തന്നെ എത്തിക്കാനാണ് എല്ലാ ജീവനക്കാരും ശ്രമിച്ചിരുന്നത്. ഓർഡറുകൾ കുമിഞ്ഞുകൂടിയപ്പോൾ ജീവനക്കാർക്കൊപ്പം ഡെലിവറി ബോയ് ആയി സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയലും രം​ഗത്തെത്തി.

'എന്റെ ആദ്യത്തെ ഡെലിവറി എന്നെ വീണ്ടും zomato ഓഫീസിൽ എത്തിച്ചു. ലോൽവുട്ട്! ' എന്ന് കുറിച്ച് കൊണ്ട് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദീപീന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തൻ്റെ ഡെലിവറി ബോയ് എക്സ്പീരിയൻസ് പങ്കുവച്ചത്. ആദ്യ ഓർഡർ സൊമാറ്റോ ഓഫീസിലേക്ക് തന്നെ ആയിരുന്നു എന്ന് ഡെലിവറി ബോയ് യൂണിഫോം അണിഞ്ഞ തൻ്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിൽ ബയോയിൽ ഡെലിവറി ബോയ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ഇന്ന് മാത്രം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

2021 ഡിസംബർ 31-ന് Zomato 2 ദശലക്ഷത്തിലധികം ഓർഡറുകൾ ഡെലിവർ ചെയ്‌തു. ഈ പുതുവത്സരത്തിൽ എത്ര ഓർഡറുകൾ ലഭിച്ചുവെന്നത് കമ്പനി ഇതുവരെ പരസ്യമാക്കിയിട്ടില്ല. പുതുവർഷ രാവ് സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗിക്ക് തിരക്കേറിയ ദിനവും കൊണ്ടുവന്നു. കമ്പനിയുടെ സിഇഒ ശ്രീഹർഷ് മജസ്റ്റി ഒരു ട്വീറ്റിൽ, ഡിസംബർ 31 ന് വൈകുന്നേരം 6:33 ന് Swiggy 1.3 ദശലക്ഷത്തിലധികം ഓർഡറുകൾ ഡെലിവർ ചെയ്തതായി അവകാശപ്പെട്ടു. 

 

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'