രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾക്ക് വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Jun 23, 2019, 3:13 PM IST
Highlights

പിറന്നാളിനും മറ്റും കുട്ടികളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളിലെ മുത്തുകളും സീക്വൻസുകളും ദേഹത്ത് പോറലുകളും മുറിവുകളും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇത് പിന്നീട് അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ തന്നെ കഴിവതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം. 

കുട്ടികൾക്കായി വസ്ത്രം വാങ്ങാൻ കടയിൽ പോകുമ്പോൾ ഏത് വസ്ത്രം എടുക്കണമെന്നറിയാതെ മിക്ക അമ്മമാരും കൺഫ്യൂഷനിലായിരിക്കും. കാണാൻ നല്ല ഭംഗിയുള്ള വസ്ത്രങ്ങൾക്ക് എപ്പോഴും മികച്ച നിലവാരമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല.

കോട്ടണ്‍ വസ്ത്രങ്ങളായാലും സിന്തറ്റിക് വസ്ത്രങ്ങൾ ആണെങ്കിലും വസ്ത്രങ്ങൾ മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പാക്കണം. കുട്ടികളുടെ ചര്‍മ്മം ലോലമായതിനാൽ നിലവാരം കുറഞ്ഞ വസ്ത്രങ്ങള്‍ അലർജി പോലുള്ള അസുഖങ്ങളുണ്ടാക്കും.  പിറന്നാളിനും മറ്റും കുട്ടികളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളിലെ മുത്തുകളും സീക്വൻസുകളും ദേഹത്ത് പോറലുകളും മുറിവുകളും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഇത് പിന്നീട് അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ തന്നെ കഴിവതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം. കുട്ടികളുടെ പ്രായത്തിനിണങ്ങിയതും നിറത്തിന് യോജിക്കുന്നതുമായ ഡിസൈനുകള്‍ വേണം തെരഞ്ഞെടുക്കാൻ.  വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾക്കും പരിഗണന നല്‍കണം. 

click me!