ഭാര്യമാരെ പരസ്പരം കൈമാറിയ സംഭവം; നമ്മളറിയാത്ത ചില വസ്തുതകള്‍!

By Web TeamFirst Published Apr 27, 2019, 5:07 PM IST
Highlights

കഴിഞ്ഞ ദിവസം കായംകുളത്ത് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ നാലംഗസംഘം പൊലീസിന്റെ പിടിയിലായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. സംഭവം വാര്‍ത്തയായതോടെ ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയൊക്കെ നമ്മുടെ നാട്ടിലുണ്ടോയെന്ന് പലരും അമ്പരപ്പോടെ ചോദ്യമുയര്‍ത്തി

കഴിഞ്ഞ ദിവസം കായംകുളത്ത് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ നാലംഗസംഘം പൊലീസിന്റെ പിടിയിലായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. സംഭവം വാര്‍ത്തയായതോടെ ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയൊക്കെ നമ്മുടെ നാട്ടിലുണ്ടോയെന്ന് പലരും അമ്പരപ്പോടെ ചോദ്യമുയര്‍ത്തി. 

ഉണ്ടെന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയുമെല്ലാം പരസ്പരം കൈമാറുന്ന രീതികള്‍ പരമ്പരാഗത കാലം മുതലേ പലയിടങ്ങളിലും നടന്നുവരുന്നുണ്ട്. ചിലയിടങ്ങളില്‍ സാമുദായികമായ ആചാരങ്ങളുടെ ഭാഗമായോ ചിലയിടങ്ങളില്‍ സംസ്‌കാരത്തിന്റെ ഭാഗമായോ ആണ് ഇത് നടന്നിരുന്നതെങ്കില്‍ ഇന്ന് അത് ലൈംഗികതയെ 'ലിബറലൈസ്' ചെയ്യുന്നതിന്റെ ഭാഗമായാണ് മിക്കയിടങ്ങളിലും പിന്തുടരുന്നത്.

എന്നാല്‍ ഇവിടെയും ചില പ്രശ്‌നങ്ങളുണ്ട്, സമ്മതമില്ലാതെ പങ്കാളിയെ ലൈംഗികതയ്ക്ക് വേണ്ടി നിര്‍ബന്ധിക്കുന്ന രീതി യഥാര്‍ത്ഥത്തില്‍ ഈ സങ്കല്‍പത്തിലില്ല. എല്ലാവരുടെയും സമ്മതത്തോടെ പങ്കാളികളെ പരസ്പരം കൈമാറുന്നതാണ് 'സ്വിങ്ങിങ്'. രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന മടുപ്പ്, ലൈംഗിക താല്‍പര്യമില്ലായ്മ- എന്നിവയെ എല്ലാം അതിജീവിക്കാന്‍ വേണ്ടിയാണ് 'സ്വിങ്ങിങ്' നടത്തുന്നത്. 

ലൈംഗിക അസംതൃപ്തി നേരിടുന്ന സമൂഹങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരാറ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ 'സ്വിങ്ങിങ്' വലിയ തോതില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും, സോഷ്യല്‍ മീഡിയകള്‍ വഴിയുമെല്ലാം പരസ്പരം അറിഞ്ഞും, പങ്കുവച്ചും ധാരണയിലെത്തുന്നവര്‍ എവിടെ വച്ചെങ്കിലും നടത്തുന്ന പാര്‍ട്ടികളിലോ മറ്റുമായി കൂടിക്കാഴ്ച നടത്തും. ലൈംഗികതയുമായി ബന്ധപ്പെടുന്നതോ അല്ലാത്തതോ ആയ രോഗങ്ങളില്‍ നിന്ന് മുക്തരാണ് അംഗങ്ങളെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് പങ്കാളികളെ വച്ചുമാറും. 

ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഇവിടെ മിക്കവാറും ഭാര്യമാരെ മാത്രമാണ് കൈമാറുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഇവിടെ നിയമവിരുദ്ധമല്ലാത്തതിനാല്‍ തന്നെ ഇതിനെതിരെ പരാതിപ്പെടാനോ ഇത്തരത്തിലുള്ള ആളുകള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനോ സാധ്യമല്ല. എന്നാല്‍ നേരത്തേ സൂചിപ്പിച്ചത് പോലെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പറയുന്നത്, പീഡനത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുന്നതിനാല്‍ അത് കുറ്റകൃത്യമായിത്തന്നെ കണക്കാക്കപ്പെടും. ഇത് 'സ്വിങ്ങിങ്' ആയി കണക്കാക്കപ്പെടുകയുമില്ല. 

'സ്വിങ്ങിങ്' ചെയ്യാനുള്ള പ്രേരണകള്‍...

'സ്വിങ്ങിങ്' ചെയ്യാനുള്ള പ്രധാന പ്രേരണയും ഏകപ്രേരണയും ആദ്യം പറഞ്ഞുപോയതുപോലെ ലൈംഗികത തന്നെയാണ്. പങ്കാളിയോടൊപ്പമുള്ള ജീവിതം ബോറടിച്ച് തുടങ്ങുകയും, ലൈംഗികതാല്‍പര്യങ്ങളെ അടിച്ചമര്‍ത്തേണ്ട സാഹചര്യമുണ്ടാവുകയും ചെയ്യുമ്പോള്‍ കടുത്ത മാനസിക പ്രശ്‌നങ്ങളും നേരിടുന്നു. ഇതിനെല്ലാമുള്ള പരിഹാരമെന്ന നിലയ്ക്കാണ് പലരും 'സ്വിങ്ങിങി'ല്‍ ആകൃഷ്ടരാകുന്നത്.

ഒരിക്കലും പ്രണയമല്ല 'സ്വിങ്ങിങി'ല്‍ അടിസ്ഥാനമായി വരുന്നതെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. പരിപൂര്‍ണ്ണമായും അത് ലൈംഗികതയെ കേന്ദ്രീകരിച്ചായിരിക്കും കറങ്ങുന്നത്. അതിനാലാണത്രേ, 'സ്വിങ്ങിങ്' നടത്താന്‍ ആളുകള്‍ ഏറെയും അപരിചിതരെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ വീണ്ടും കണ്ടുമുട്ടാനുള്ള അവസരം, മാനസിക സമ്മര്‍ദ്ദം, കുറ്റബോധം, ബന്ധം പുതുക്കാനുള്ള സാഹചര്യം- ഇവയെല്ലാം ഒഴിവാക്കാം. 

വിവാഹബന്ധത്തില്‍ മടുപ്പ് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് അവിഹിതബന്ധങ്ങളിലേക്ക് വഴുതിവീഴുന്നവര്‍ ധാരാളമാണ്. എന്നാല്‍ അവിഹിതബന്ധങ്ങള്‍ പങ്കാളിയെ ചതിക്കുകയാണെന്ന കുറ്റബോധവും, സമ്മര്‍ദ്ദവും ഏറെയുണ്ടാക്കും. 'സ്വിങ്ങിങ്' നടക്കുമ്പോള്‍ പങ്കാളികള്‍ ഇത് പരസ്പരം അറിയുകയും അനുവദിക്കുകയും ചെയ്യുകയാണ്. അത് സമ്മര്‍ദ്ദങ്ങളും കുറ്റബോധവും ഒഴിവാക്കും.  

അതേസമയം വലിയ രീതിയില്‍ 'അഡിക്ഷന്‍' ഉണ്ടാകാന്‍ സാധ്യതയുള്ള സംഗതിയാണ് 'സ്വിങ്ങിങ്' എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ ശാരീകവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

click me!