ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തുചെയ്യാം?

Published : Dec 06, 2019, 12:48 PM IST
ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തുചെയ്യാം?

Synopsis

വൈറ്റമിന്‍ ഡി-യെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. ഇന്ന്  പലരിലും കാണുന്ന ഒരു പ്രശ്‌നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. 

വൈറ്റമിന്‍ ഡി-യെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. ഇന്ന്  പലരിലും കാണുന്ന ഒരു പ്രശ്‌നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞ അളവിൽ ജനിക്കുന്ന കുട്ടികൾക്ക് 6 നും 18 നും ഇടയിൽ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ) രക്തസമ്മര്‍ദ്ദം ഏകദേശം 60% കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. ശരീരത്തില്‍ ആവശ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്‍റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. സൂര്യപ്രകാശത്തിലെ അൽട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും ഫ്രീയായി നമുക്കു കിട്ടുന്ന ഒരേയൊരു വൈറ്റമിനാണ് വൈറ്റമിന്‍ ഡി. 

പാല്‍, മുട്ടയുടെ വെള്ള എന്നിവയിലും വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മത്സ്യം, മീനെണ്ണ, പാല്‍, ഓറഞ്ച് , ധാന്യങ്ങള്‍, സോയാബീന്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണയായി വൈറ്റമിൻ ഡിയുടെ അഭാവം ഗുളികകളിലൂടെ പരിഹരിക്കാം. 

PREV
click me!

Recommended Stories

ഒലീവ് ഗ്രീൻ കാഞ്ചീപുരം സാരിയിൽ തിളങ്ങി രശ്മിക മന്ദാന; പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
ഇൻസ്റ്റാഗ്രാമിൽ തരംഗമായി 'ബെബോട്ട്' ബ്യൂട്ടി ട്രെൻഡ്; എന്താണ് ഈ പുത്തൻ സൗന്ദര്യ സങ്കൽപ്പം?