പ്രണയ ജീവിതം തകരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം...

By Web TeamFirst Published Feb 11, 2020, 10:45 AM IST
Highlights

ജീവിതത്തിലെ പ്രണയ ബന്ധത്തിലായാലും വിവാഹ ബന്ധത്തിലായാലും അത്യാവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. പരസ്‌പരം മനസിലാക്കലും വിശ്വാസവുമാണ് ഏതൊരു ബന്ധത്തിലും പ്രധാനമായി വേണ്ടത്. 

ജീവിതത്തിലെ പ്രണയ ബന്ധത്തിലായാലും വിവാഹ ബന്ധത്തിലായാലും അത്യാവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. പരസ്‌പരം മനസിലാക്കലും വിശ്വാസവുമാണ് ഏതൊരു ബന്ധത്തിലും പ്രധാനമായി വേണ്ടത്. ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്റൈൻ വീക്ക് ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഇവിടെയിതാ ഒരു ബന്ധം, അത് ദാമ്പത്യമായാലും പ്രണയമായാലും നന്നായി മുന്നോട്ടുപോകുന്നതിന് അത്യാവശ്യമായും വേണ്ട കാര്യങ്ങളെ കുറിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. 

ഒന്ന്...

പരസ്‌പര വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. ഇത് നഷ്ടപ്പെടാന്‍ ആ ബന്ധത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമായെന്ന് അര്‍ത്ഥം.  പ്രണയിക്കുന്നയാളുടെ/ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കുന്ന രീതിയില്‍വേണം ഇരുവരും പെരുമാറേണ്ടത്. അതിന് എന്തും തുറന്ന് സംസാരിക്കുകയാണ് ആദ്യം വേണ്ടത്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക. 

രണ്ട്...

പങ്കാളികള്‍ അവരവരുടെ കരിയറില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവരായിരിക്കും. അതില്‍ അഭിമാനിക്കുന്നവരുമാകും. അതുകൊണ്ടുതന്നെ ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും, ഈ ബഹുമാനം അവര്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ട്.

മൂന്ന്...

പങ്കാളിയുടെ ശക്തി, ദൗര്‍ബല്യം എന്നിവ മനസിലാക്കി, കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരസ്‌പരം ശ്രദ്ധിച്ചാല്‍തന്നെ ആ ബന്ധം കൂടുതല്‍ ദൃഢമാകും. പങ്കാളിയുടെ വ്യക്തിത്വം മനസ്സിലാക്കി ബഹുമാനം നല്‍കണം , അത് സ്ത്രീ ആയാലും പുരുഷനായാലും. 

നാല്...

ജോലിത്തിരക്ക് മൂലം പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയാല്‍ ആ ബന്ധം പെട്ടെന്ന് തന്നെ തകര്‍ച്ചയിലേക്ക് പോകുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. പങ്കാളിയ്‌ക്കുവേണ്ടി കുറച്ച് സമയം കണ്ടെത്താന്‍ മറക്കരുത്. അതുപോലെ തന്നെ പങ്കാളിയുടെ ജോലി തിരിക്കുകള്‍ മനസ്സിലാക്കാനും ശ്രമിക്കണം. തിരക്കിനിടയിലും തനിക്ക് വേണ്ടി സമയം കണ്ടെത്തുന്ന പങ്കാളിയെയാണ് ആരും ആഗ്രഹിക്കുന്നതത്രേ. 

അഞ്ച്...

വ്യക്തിജീവിതം, കരിയര്‍ തുടങ്ങി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കൂട്ടായ തീരുമാനങ്ങളാണ് വേണ്ടത്. ഈ കൂട്ടായ്‌മ നിലനിര്‍ത്തുന്നത് ദാമ്പത്യവിജയത്തില്‍ ഏറെ പ്രധാനമാണ്. സ്വന്തമായി തീരുമാനവും നിലപാടുകളും ഉണ്ടെങ്കിലും പങ്കാളിയോട് കൂടി അക്കാര്യങ്ങള്‍ തുറന്നുസംസാരിച്ച് ഒരുമിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുക. 

ആറ്...

ജീവിതത്തില്‍ ദോഷകരമല്ലാത്ത കള്ളങ്ങള്‍ പരസ്‌പരം പറയുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ ഈ നിര്‍ദ്ദോഷ കള്ളങ്ങള്‍ പോലും പങ്കാളി അറിയുന്നതോടെ പരസ്‌പര വിശ്വാസത്തില്‍ തകര്‍ച്ച ഉണ്ടാകും. അതുകൊണ്ടുതന്നെ പങ്കാളിയോടുള്ള ഇടപെടലും പെരുമാറ്റവും സംസാരവുമൊക്കെ തികച്ചും സത്യസന്ധതയോടുകൂടി വേണം.

 

click me!