'എന്താ എരിവ്...'; കുട്ടിയുടെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Web Desk   | Asianet News
Published : Mar 03, 2021, 04:41 PM ISTUpdated : Mar 03, 2021, 04:49 PM IST
'എന്താ എരിവ്...'; കുട്ടിയുടെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Synopsis

ജാപ്പനീസ് ഭക്ഷണം വാങ്ങാന്‍ ആഗ്രഹിച്ച തന്നെ ഒരു കൊച്ചു കുട്ടിയുടെ പ്രതികരണം നിരുത്സാഹപ്പെടുത്തി എന്ന് പറഞ്ഞാണ് വീഡിയോയും കുറിപ്പും ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. 

രസകരമായ നിരവധി വീഡിയോകൾ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

ജാപ്പനീസ് ഭക്ഷണം വാങ്ങാന്‍ ആഗ്രഹിച്ച തന്നെ ഒരു കൊച്ചു കുട്ടിയുടെ പ്രതികരണം നിരുത്സാഹപ്പെടുത്തി എന്ന് പറഞ്ഞാണ് വീഡിയോയും കുറിപ്പും ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ജാപ്പനീസ് വിഭവമായ  'വസാബി' വേണമോ എന്ന അമ്മയുടെ ചോദ്യത്തിന് കൊച്ചുകുട്ടിയുടെ പ്രതികരണമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വേണ്ട എന്നാണ് അവൻ നൽകിയ മറുപടിയും.  വേണ്ട എന്ന ഉത്തരം നല്‍കിയതോടെ അമ്മ അത് അവന് മണത്തു നോക്കാന്‍ നല്‍കുന്നുണ്ട്. പിന്നെ അല്‍പം കഴിക്കാനും നൽകി. വസാബി വായില്‍ വച്ചതോടെ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ കുട്ടി നോക്കുന്നതും വീഡിയോയിൽ കാണാം. 

' ഇന്ന് വൈകുന്നേരം ജാപ്പനീസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ അത് വേണ്ടെന്ന് വച്ചു. ചിരി നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല... ' -  ആനന്ദ് മഹീന്ദ്ര കുറിച്ചു.
 

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'