ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ ബാഗ് !

Published : Nov 27, 2019, 04:04 PM IST
ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ ബാഗ് !

Synopsis

രണ്ട്  ഔട്ട്ഫിറ്റുകളില്‍ 31കാരി ലിസോ എത്തിയിട്ടും എല്ലാവരുടെയും കണ്ണുടക്കിയത് വിരലിൽ തൂക്കിയ ബാഗിലാണ്. അതിനൊരു കാരണവുമുണ്ട്.

വിരലില്‍ തൂക്കി നടക്കാവുന്നത്രേയുളളൂ, ഇതാണ്  ലോകത്തിലെ ഏറ്റവും ചെറിയ ബാഗ്. അമേരിക്കൻ മ്യൂസിക് അവാർ‍ഡ്സിന്റെ റെഡ് കാര്‍പറ്റിൽ ഗായിക ലിസോ ആണ് ഒരു ഇഞ്ച് വലുപ്പമുള്ള ഈ ബാഗുമായി തിളങ്ങിയത്. 

രണ്ട്  ഔട്ട്ഫിറ്റുകളില്‍ 31കാരി ലിസോ എത്തിയിട്ടും എല്ലാവരുടെയും കണ്ണുടക്കിയത് വിരലിൽ തൂക്കിയ ബാഗിലാണ്. വെളുത്ത ലെതർ കൊണ്ടുള്ള വാലന്റീനോ ബാഗാണത്. ഒരു മിഠായി എങ്കിലും  ആ ബാഗിനുളളില്‍ കയറുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

 

 

‘ന്യൂ ആർടിസ്റ്റ് ഓഫ് ദ് ഇയർ’ ഉൾപ്പടെ മൂന്ന് അവാർഡുകൾക്ക് നോമിനേഷൻ‌ നേടിയാണ് ലിസോ മ്യൂസിക് അവാർ‍ഡ്സിന് എത്തിയത്. ഓഫ് ഷോള്‍ടര്‍ ഡ്രസ്സിലും പിങ്ക് ഗൌണിലുമാണ് താരം തിളങ്ങിയത്. 

 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം