'ഇതാ ഒരു കുട്ടിക്കുറുമ്പന്‍ ഷെഫ്'; ബോറടിച്ചാല്‍ അമ്മയുടെ ഒക്കത്തിരുന്നാവും പാചകം; വെെറലായി വീഡിയോ

Web Desk   | others
Published : May 09, 2020, 09:33 PM ISTUpdated : May 09, 2020, 10:04 PM IST
'ഇതാ ഒരു കുട്ടിക്കുറുമ്പന്‍ ഷെഫ്'; ബോറടിച്ചാല്‍ അമ്മയുടെ ഒക്കത്തിരുന്നാവും പാചകം; വെെറലായി വീഡിയോ

Synopsis

ഇന്‍സ്റ്റഗ്രാമിലെ 'കോബി ഈറ്റ്‌സ്' എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. അമ്മയ്‌ക്കൊപ്പമാണ് പരീക്ഷണങ്ങള്‍ ഒക്കെയും. പിസ, കേക്ക്, സാലഡ്, സാൻഡ് വിച്ച് പോലുള്ള വിഭവങ്ങളിലാണ് പരീക്ഷണങ്ങളും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന ഒരു വീഡിയോയുണ്ട്. ഒരു കുഞ്ഞാൻ ഷെഫാണ് വീഡിയോയിലെ താരം. പിച്ചവെച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ കുരുന്ന്. ഈ മിടുക്കൻ അടുക്കളയില്‍ അമ്മയ്‌ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്താറുമുണ്ട്.

 ഇന്‍സ്റ്റഗ്രാമിലെ 'കോബി ഈറ്റ്‌സ്' എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. അമ്മയ്‌ക്കൊപ്പമാണ് പരീക്ഷണങ്ങൾ ഒക്കെയും. പിസ, കേക്ക്, സാലഡ്, സാൻഡ് വിച്ച് പോലുള്ള വിഭവങ്ങളിലാണ് പരീക്ഷണങ്ങളും.

പാചകത്തിനിടെ സ്‌ട്രോബറിയും സാലഡ് കഷ്ണങ്ങളുമൊക്കെ ആസ്വദിച്ച് കഴിച്ചാണ് പാചകമെന്നതാണ് മറ്റൊരു പ്രത്യേകത. ചില സമയങ്ങളില്‍ അമ്മയുടെ ഒക്കത്തിരുന്ന് കൊണ്ടാണ് ഈ മിടുക്കന്റെ പാചക പരീക്ഷണങ്ങൾ. 

പാചകം എല്ലാം കഴിഞ്ഞ് താനുണ്ടാക്കിയ ഭക്ഷണം കക്ഷി ആസ്വദിച്ചു കഴിക്കുന്നത് കാണാനും നല്ല രസമാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഈ കുഞ്ഞന്‍ ഷെഫ്. കുരുന്നിന്റെ പാചക വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു ഏതാനും മണിക്കൂറുകൾക്കകം 1.3 ലക്ഷം ആളുകളാണ് കണ്ടത്.

കാക്കേ കാക്കേ കൂടെവിടെ..; മലയാളം പാട്ടുപാടുന്ന 'അമേരിക്കന്‍ കുഞ്ഞിന്‍റെ' വീഡിയോ വൈറല്‍...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ