‌ തടി കുറയ്ക്കാനായി ഈ 3 കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്; ഫിറ്റ്നസ് വിദഗ്ധന്‍ പറയുന്നു

Published : Jul 03, 2019, 05:40 PM ISTUpdated : Jul 03, 2019, 05:54 PM IST
‌ തടി കുറയ്ക്കാനായി ഈ 3 കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്; ഫിറ്റ്നസ് വിദഗ്ധന്‍ പറയുന്നു

Synopsis

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങളെ കുറിച്ച് യോഗ ആന്റ് ഫിറ്റ്നസ് വിദഗ്ധന്‍ മുന്‍മുന്‍ ഗുനെറിവാള്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ഇന്ന് കൂടുതൽ പേരും ചെയ്ത് വരുന്നത് ഡയറ്റാണ്. തടി കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്.‌ രണ്ട് ദിവസം ഡയറ്റ് ക്യത്യമായി ഫോളോ ചെയ്യും. വീണ്ടും വലിച്ചുവാരി കഴിക്കും. ഇങ്ങനെ ചെയ്താൽ നേരത്തെയുള്ളതിനെക്കാളും ശരീരഭാരം കൂടുകയേയുള്ളൂ. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങളെ കുറിച്ച് യോഗ ആന്റ് ഫിറ്റ്നസ് വിദഗ്ധന്‍ മുന്‍മുന്‍ ഗുനെറിവാള്‍ പറയുന്നു.

ഒന്ന്...

ഡയറ്റാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഏതൊരു ഡയറ്റിനും ഒരു ആഹാരം കൂടുതല്‍ കഴിക്കാനും മറ്റൊന്ന് പൂര്‍ണമായും ഒഴിവാക്കാനും പറയുന്നുണ്ട്.. ഉദാഹരണത്തിന്, കീറ്റോ ഡയറ്റ് തന്നെ എടുക്കാം. കീറ്റോ ഡയറ്റിൽ പറയുന്നത് പ്രോട്ടീനും ഫാറ്റും കൂടുതല്‍ കഴിക്കാനും കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കാനുമാണ്.

എന്നാല്‍ ബയോകെമിസ്ട്രി പറയുന്നത് ഫാറ്റ് പുറംതള്ളാന്‍ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ് എന്നാണ്. അതേസമയം 'ലോ ഫാറ്റ് ഡയറ്റ്' പറയുന്നത്, ഇഷ്ടമുള്ളതെല്ലാം കഴിക്കാം പക്ഷേ എണ്ണയോ നെയ്യോ കഴിക്കരുതെന്നാണ്.  ഇങ്ങനെ എന്തെങ്കിലും അപാകതകള്‍ ഉള്ളതാണ് ഡയറ്റ് പ്ലാനുകളെല്ലാമെന്ന് ഗുനെറിവാള്‍ പറയുന്നു. 

രണ്ട്...

ശരീരഭാരം കുറയ്ക്കാന്‍ ഓരോ സമയവും ഓരോ ഡയറ്റ് പ്ലാൻ പിന്തുടരുന്ന ശീലം ചിലർക്കുണ്ട്. അത് തെറ്റായ ശീലമാണ്. ഒരു ഡയറ്റ് പിന്തുടരുമ്പോള്‍ത്തന്നെ അതില്‍ നിന്നു മറ്റൊന്നിലേക്ക് മാറുക, ഒരു വ്യായാമമുറയില്‍ ഉറച്ചു നില്‍ക്കാതെ മറ്റൊന്നിലേക്ക് മാറുക തുടങ്ങിയ ശീലങ്ങളുണ്ടെങ്കിൽ ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഗുനെറിവാള്‍ പറയുന്നു. 
 
മൂന്ന്...

ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന കാര്യം നമ്മുക്കറിയാം. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം.  ആരോഗ്യമുള്ള ഒരാള്‍ ദിവസവും കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ ഉറങ്ങണം. ഉറങ്ങാൻ കിടക്കുന്ന സമയം കെെയ്യിൽ മൊബെെൽ ഉപയോ​ഗിക്കുന്നവരുണ്ട്.

മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്‌, കംപ്യൂട്ടര്‍ എന്നിവയെല്ലാം തന്നെ ഉറങ്ങാൻ നേരം മാറ്റിവയ്ക്കുക. കാരണം, ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഇവ സാരമായി ബാധിക്കും. ഉറക്കം ശരിയല്ലെങ്കില്‍ അത് ഹോര്‍മോണ്‍ അളവിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഉറക്കമില്ലായ്മ അമിതവണ്ണത്തിന് കാരണമാകുന്നുണ്ടെന്നും ഗുനെറിവാള്‍ പറഞ്ഞു. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ