കാട്ടുപോത്തുകള്‍ക്കിടയില്‍ അകപ്പെട്ട് ടൂറിസ്റ്റുകള്‍; ചങ്കിടിക്കുന്ന വീഡിയോ...

Web Desk   | others
Published : Jul 22, 2020, 05:51 PM IST
കാട്ടുപോത്തുകള്‍ക്കിടയില്‍ അകപ്പെട്ട് ടൂറിസ്റ്റുകള്‍; ചങ്കിടിക്കുന്ന വീഡിയോ...

Synopsis

സന്ദര്‍ശകര്‍ ആരും തന്നെ കാട്ടുപോത്തുകളുടെ അടുത്തേക്ക് പോകരുതെന്ന് പാര്‍ക്ക് ജീവനക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയതാണ്. ഇവരുടെ വെബ്‌സൈറ്റിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണം, മുമ്പ് ഇവിടെ ടൂറിസ്റ്റുകള്‍ക്ക് നേരെ പല തവണ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്

യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. അതുതന്നെ കാട്ടിലേക്കോ, കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്കോ ഒക്കെയാണെങ്കില്‍ 'ഡബിള്‍ ഹാപ്പി'യാകുന്നവരാണ് അധികം പേരും. എന്നാല്‍ ഈ സന്തോഷത്തിനിടെ സ്വന്തം സുരക്ഷിതത്വം ഒരിക്കലും മറന്നുപോകരുത്. അങ്ങനെ സംഭവിച്ചാല്‍ വഴിയില്‍ പതിയിരിക്കുന്ന പല അപകടങ്ങളിലും നാം പെട്ടുപോയേക്കാം. 

ഈ പാഠം നമ്മെ പഠിപ്പിക്കുകയാണ് അടുത്തിടെ യുഎസിലെ 'യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കി'ല്‍ നിന്ന് പുറത്തുവന്നൊരു വീഡിയോ. ഇവിടം സന്ദര്‍ശിക്കാനെത്തിയ ഒരുകൂട്ടം വിനോദസഞ്ചാരികളില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയും കാട്ടിനകത്ത് മേഞ്ഞുനടക്കുകയായിരുന്ന കാട്ടുപോത്തുകളുടെ അടുത്തേക്ക് ചെന്നു. 

സന്ദര്‍ശകര്‍ ആരും തന്നെ കാട്ടുപോത്തുകളുടെ അടുത്തേക്ക് പോകരുതെന്ന് പാര്‍ക്ക് ജീവനക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയതാണ്. ഇവരുടെ വെബ്‌സൈറ്റിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണം, മുമ്പ് ഇവിടെ ടൂറിസ്റ്റുകള്‍ക്ക് നേരെ പല തവണ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. 

ഏതായാലും കാട്ടുപോത്തുകള്‍ക്കടുത്തേക്ക് പോയ രണ്ട് പേരെയും കൂറ്റന്‍ രണ്ട് കാട്ടുപോത്തുകള്‍ ചേര്‍ന്ന് ഓടിച്ചു. തൊട്ടു-തൊട്ടില്ല എന്ന മട്ടിലാണ് ഓട്ടം. കയ്യിലകപ്പെട്ടാല്‍ അതോടെ സകലതും തീരുമെന്ന് നമ്മെ തോന്നിപ്പിക്കുന്നയത്രയും സാഹസികമായ രംഗം. 

ഇതിനിടെ ഓട്ടം പിഴച്ച് സ്ത്രീ താഴെ വീഴുകയും ഒരു കാട്ടുപോത്ത് അവര്‍ക്കരികിലെത്തുകയും ചെയ്തു. അപ്പോഴേക്ക് ടൂറിസ്റ്റുകളുടെ സംഘം ദൂരെ നിന്ന് ബഹളം വച്ചുതുടങ്ങി. എന്നാല്‍ സ്ത്രീയുടെ സമീപത്ത് നിന്ന് അവരെ ഒന്നും ചെയ്യാതെ തന്നെ കാട്ടുപോത്ത് മടങ്ങി. ഇതിന് പിന്നിലെ രഹസ്യവും പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതായത്, വന്യമൃഗങ്ങളുടെ മനശാസ്ത്രം അല്‍പമൊക്കെ അറിയുമായിരുന്ന സ്്ത്രീ, കാട്ടുപോത്തിന്റെ കയ്യിലകപ്പെട്ടു എന്ന് മനസിലാക്കിയപ്പോള്‍, അനക്കമില്ലാതെ, മരിച്ചത് പോലെ കിടക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ഒന്ന് മണത്തുനോക്കിയ ശേഷം, അനക്കമൊന്നുമില്ലെന്ന് കണ്ട കാട്ടുപോത്ത് തിരിഞ്ഞുനടക്കുകയായിരുന്നു. 

ഏതായാലും തക്ക സമയത്ത് ബുദ്ധിയുപയോഗിച്ചത് കൊണ്ട് ജീവന്‍ നഷ്ടമാകാതെ അവര്‍ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാവുകയായിരുന്നു. 

വീഡിയോ കാണാം...

 

Also Read:- കാട്ടുപോത്തിനെ പ്രകോപിപ്പിച്ച കുറുമ്പനായ ആനയ്ക്ക് സംഭവിച്ചത്; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ