ട്രെന്‍ഡി ഷോര്‍ട്‌സില്‍ യുവതാരം; ഇത് പതിവാക്കിയോ എന്ന് ആരാധകര്‍...

By Web TeamFirst Published Feb 20, 2021, 11:31 PM IST
Highlights

ഫിറ്റ്‌നസില്‍ ഫുള്‍മാര്‍ക്ക് നേടുന്നത് കൊണ്ട് തന്നെ ശരീരം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തിലും ബോളിവുഡ് താരങ്ങള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ നടി -നടന്‍ വ്യത്യാസവും ഉണ്ടാകാറില്ല. അടുത്ത കാലത്തായി യുവാക്കളുടെ ആവേശമായി മാറിയ നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ പുതിയ ഇന്‍സ്റ്റ ചിത്രവും താരങ്ങളുടെ ഈ ആത്മവിശ്വാസം എടുത്തുകാണിക്കുന്നത് തന്നെയാണ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റേത് സിനിമാമേഖലയെക്കാളും ഒരുപടി മുന്നിലാണ് ബോളിവുഡ് എന്ന് പറയേണ്ടിവരും. പ്രധാനവേഷങ്ങളിലെത്തുന്ന നായികാനായകന്മാര്‍ മുതല്‍ ചെറുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ വരെ ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നത് ബോളിവുഡിന്റെ പ്രത്യേകതയാണ്. 

ഫിറ്റ്‌നസില്‍ ഫുള്‍മാര്‍ക്ക് നേടുന്നത് കൊണ്ട് തന്നെ ശരീരം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തിലും ബോളിവുഡ് താരങ്ങള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ നടി -നടന്‍ വ്യത്യാസവും ഉണ്ടാകാറില്ല. അടുത്ത കാലത്തായി യുവാക്കളുടെ ആവേശമായി മാറിയ നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ പുതിയ ഇന്‍സ്റ്റ ചിത്രവും താരങ്ങളുടെ ഈ ആത്മവിശ്വാസം എടുത്തുകാണിക്കുന്നത് തന്നെയാണ്. 

 

 

'കളര്‍ഫുള്‍' ആയ ഷോര്‍ട്‌സിലാണ് ചിത്രത്തില്‍ ടൈഗര്‍ ഷ്‌റോഫുള്ളത്. പിങ്കില്‍ പച്ചയും കറുപ്പും നിറത്തിലുള്ള പ്രിന്റുകള്‍. ശരീരസൗന്ദര്യം മുഴുവന്‍ വെളിവാകുന്ന തരത്തിലാണ് പോസ്. ഇതിന് മുമ്പും പലപ്പോഴായി ഷോര്‍ട്‌സിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സ്റ്റൈല്‍ പതിവാക്കിയോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. 

 

 

 

കഠിനാദ്ധ്വാനത്തിലൂടെ താരം നേടിയെടുത്ത ഫിറ്റ്‌നസിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അഭിനന്ദിക്കാതെ വയ്യെന്നും, യുവാക്കള്‍ക്ക് മാതൃകയാണെന്നുമെല്ലാം നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമാമേഖലയില്‍ നിന്ന് തന്നെയുള്ളവരും ടൈഗറിന്റെ ചിത്രത്തിന് താഴെ പ്രതികരണമറിയിക്കുന്നുണ്ട്. 

നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനാണ് ടൈഗര്‍. 2014ല്‍ 'ഹീറോപാന്തി' എന്ന റൊമാന്റിക്- ആക്ഷന്‍ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 'ബാഗി', 'ബാഗി 2', 'എ ഫ്‌ളൈയിംഗ് ജെറ്റ്', 'സ്റ്റൂഡന്റ് ഓഫ് ദ ഇയര്‍', 'മുന്ന മൈക്കല്‍' തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ കൂടി വേഷമിട്ടു. ഇനി വരാനിരിക്കുന്നത് താരത്തിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. ഇതിന് വേണ്ടിയുള്ള വര്‍ക്കൗട്ടുകളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Also Read:- പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന; ബാഗിന്‍റെ വില രണ്ട് ലക്ഷം രൂപ; ചിത്രങ്ങള്‍ വൈറല്‍...

click me!