വീഡിയോ പകര്‍ത്തുന്നതിനിടെ കസേരയിൽ കുടുങ്ങി യുവതി!

By Web TeamFirst Published Jun 15, 2021, 3:45 PM IST
Highlights

ടിക് ടോക് ഷൂട്ട് ചെയ്യുന്നതിനിടെ കസേരയിൽ കുടുങ്ങിയ യുവതിയുടെ വീഡിയോ ആണിത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. 

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചെങ്കിലും മറ്റ് രാജ്യങ്ങളില്‍, ഫേസ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി 'ടിക് ടോക്' അതിവേഗം മുന്നേറുകയാണ്. ഈ കൊറോണ കാലത്ത് ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അത്തരത്തിലൊരു ടിക് ടോക്കറിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ടിക് ടോക് ഷൂട്ട് ചെയ്യുന്നതിനിടെ കസേരയിൽ കുടുങ്ങിയ യുവതിയുടെ വീഡിയോ ആണിത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. സിഡ്‌നി ജോ എന്ന് പേരുള്ള ഒരു ടിക് ടോക് ഉപയോക്‌താവാണ്‌ മടക്കാൻ പറ്റുന്ന കസേരയുടെ ഉള്ളിൽ കുടുങ്ങിയത്. കസേര ഇടുപ്പിൽ കുടുങ്ങിയതോടെ പുറത്തിറങ്ങാൻ കഴിയാത്ത വിധം യുവതി അകപ്പെട്ടു. കസേരയിൽ നിന്ന് ഊരിപ്പോരാൻ സിഡ്‌നി ശ്രമിച്ചെങ്കിലും കഴിയാതെ വരികയായിരുന്നു. 30 മിനിറ്റോളം ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്ന് കണ്ടതോടെ അവര്‍ വീഡിയോ ഷൂട്ടിംഗ് നിർത്തി വച്ച് ലൈവിൽ വന്നു. 

ആളുകളോട് താൻ അകപ്പെട്ട അവസ്ഥ വിവരിക്കുകയും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലൈവ് വീഡിയോയിൽ ഇനി എന്ത് ചെയ്യും എന്നറിയാതെ സിഡ്‌നി ആശങ്കപ്പെടുന്നതും കാണാം. ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെയാണ് സിഡ്‌നി രക്ഷപ്പെട്ടത്. 

 

Also Read: ജീവന്‍ കയ്യില്‍ പിടിച്ച് സാഹസിക രക്ഷാപ്രവര്‍ത്തനം; കയ്യടി നേടി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!