‘ബെൽറ്റിന് 35000 രൂപയോ? 150ന് കിട്ടിയേനെ’; മകളുടെ ഷോപ്പിങ് കണ്ട് കണ്ണു തള്ളി അമ്മ; വീഡിയോ വൈറല്‍

Published : Jun 15, 2021, 08:36 AM ISTUpdated : Jun 15, 2021, 08:37 AM IST
‘ബെൽറ്റിന് 35000 രൂപയോ? 150ന് കിട്ടിയേനെ’; മകളുടെ ഷോപ്പിങ് കണ്ട് കണ്ണു തള്ളി അമ്മ; വീഡിയോ വൈറല്‍

Synopsis

ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെൽറ്റാണ് മകൾ വാങ്ങിയത്. എന്നാൽ ഇത് സ്കൂൾ ബെൽറ്റ് പോലെ ഇരിക്കുന്നുവെന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം.

മകള്‍ വാങ്ങിയ ആഡംബര ബെൽറ്റ് കണ്ട് കണ്ണു തള്ളിയ ഒരു അമ്മയുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെൽറ്റാണ് മകൾ വാങ്ങിയത്. 

എന്നാൽ ഇത് സ്കൂൾ ബെൽറ്റ് പോലെ ഇരിക്കുന്നുവെന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. ചാബി ഗുപ്ത എന്ന യുവതിയാണ് അമ്മ അനിത ഗുപ്തയ്ക്ക് ഒപ്പമുള്ള ഈ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചുവപ്പും പച്ചയും നിറങ്ങളിലുള്ള, ഗൂച്ചിയുടെ ലോഗോയുള്ള ഈ ബെൽറ്റ് പെട്ടിയിൽ നിന്നും എടുത്ത് നോക്കിയ ഇത് ദില്ലി പബ്ലിക് സ്കൂളിന്റെ ബെൽറ്റല്ലേ ? എത്രയായി എന്നായിരുന്നു അമ്മയുടെ ചോദ്യം. 

35,000 എന്ന് ചാബി മറുപടി നൽകി. ഇതോടെ അമ്മയുടെ അമ്പരപ്പ് ഇരട്ടിയായി. ‘ഈ ബെൽറ്റിന് 35000 രൂപയോ ? എന്താണിതിന് ഇത്ര പ്രത്യേകത ? ഇതിലെന്താണ് GG എന്നെഴുതിയിരിക്കുന്നത് ? ഇത് നിനക്ക് 150 രൂപയ്ക്ക് മറ്റെവിടെ നിന്നെങ്കിലും കിട്ടുമായിരുന്നു. നിനക്കാകെ അറിയുക പണം പാഴാക്കാനാണ്’ എന്നിങ്ങനെ അമ്മയുടെ സംഭാഷണം തുടരുകയാണ്. 

 

 

ഇതുകേട്ട് ചാബി ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് ഹിറ്റാണ്. ഇതു തന്നെയാണ് തന്റെ വീട്ടിലും നടക്കുന്നത് എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: കണ്ടാല്‍ 'നുമ്മടെ' കുർത്ത പോലെയുണ്ടല്ലോ; വില 2.5 ലക്ഷം രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'