ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് കാര്യങ്ങള്‍...

Published : Oct 23, 2022, 10:10 AM ISTUpdated : Oct 23, 2022, 10:16 AM IST
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് കാര്യങ്ങള്‍...

Synopsis

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റം വരാം. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്ത്താം. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

രണ്ട്...

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രാത്രിയിൽ ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

മൂന്ന്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണരീതിയിലും മാറ്റം വരാം. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കാം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍  ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്, ക്യാരറ്റ്, അവക്കാഡോ തുടങ്ങിയവ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും. 

അഞ്ച്...

ഉറക്കത്തിന് ചർമ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

ആറ്...

പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. 

ഏഴ്...

ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും. 

എട്ട്...

ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ഫേസ് പാക്ക്. ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

ഒമ്പത്...

ഒരു ടീസ്പൂൺ തൈരിലേയ്ക്ക് മഞ്ഞൾ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചുളിവുകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും.  

പത്ത്...

കറ്റാര്‍വാഴ, മുട്ട എന്നിവ ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ നല്ലതാണ്. ഇവയിലെ വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'