കട്ടിയുള്ള പുരികം വളരാനായി പരീക്ഷിക്കാം ഈ മൂന്ന് പൊടിക്കൈകള്‍...

Published : Aug 26, 2023, 11:15 PM IST
കട്ടിയുള്ള പുരികം വളരാനായി പരീക്ഷിക്കാം ഈ മൂന്ന്  പൊടിക്കൈകള്‍...

Synopsis

പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ചിലര്‍ക്ക് ജന്മനാ തീരെ കട്ടിയില്ലാത്തതും ഘടനയില്ലാത്തതുമായ പുരികം ആയിരിക്കാം. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നതാണ് പ്രശ്നം.  പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് ഇത്. 

രണ്ട്...

ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മൂന്ന്...

പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള ജ്യൂസ് എടുക്കുക. എന്നിട്ട് ഇവ പുരികത്ത് തേച്ച് അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം. 

Also Read: തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം പഴങ്ങള്‍ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍...

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ