തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളാണ് പഴങ്ങള്‍ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍. 

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളാണ് പഴങ്ങള്‍ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍. 

അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍ കൊണ്ടുള്ള ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം... 

ബനാന ഹെയര്‍ പാക്ക്...

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ഒരു പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്ന നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം. 

പപ്പായ ഹെയര്‍ പാക്ക്...

വിറ്റാമിന്‍ എ അടങ്ങിയ പപ്പായ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ഒരു പഴുത്ത പപ്പായയില്‍ അര കപ്പ് ഒലീവ് ഓയിലും രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

മാങ്ങ ഹെയര്‍ പാക്ക്...

ഒരു പഴുത്ത മാങ്ങയുടെ പള്‍പ്പിലേയ്ക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ തൈരും ഒരു മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. 

കിവി ഹെയര്‍ പാക്ക്...

രണ്ട് ടേബിള്‍സ്പൂണ്‍ കിവി പള്‍പ്പിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ഒരു ടേബിള്‍സ്പൂണ്‍ സവാള നീരും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം.

അവക്കാഡോ ഹെയര്‍ പാക്ക്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. 

Also Read: പാല് പോലെ ആരോഗ്യകരമായ ഏഴ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ...

youtubevideo