തലമുടി കൊഴിച്ചിൽ തടയാൻ ആറ് കാര്യങ്ങൾ...

Published : Oct 17, 2020, 10:26 PM ISTUpdated : Oct 19, 2020, 09:23 PM IST
തലമുടി കൊഴിച്ചിൽ തടയാൻ ആറ് കാര്യങ്ങൾ...

Synopsis

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചില്‍ അകറ്റാം. 

തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

തല മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടെണ്ണ കൊണ്ടുള്ള മസാജ് ആണ് ഏറ്റവും നല്ലത്. ഇതിനായി വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. 

രണ്ട്...

കുളി കഴി‍ഞ്ഞാലുടന്‍ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ഡ്രയർ ഉപയോഗിച്ച് മുടിയുണക്കുന്നത് ശീലമാക്കിയാല്‍ മുടി കൊഴിച്ചിൽ വർധിക്കും. 

മൂന്ന്...

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്.

നാല്...

വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവരില്‍ മുടി കൊഴിച്ചില്‍ കാണാറുണ്ട്. കാരണം ആരോഗ്യകരമായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. അതിനാല്‍ ആരോഗ്യകവും പോഷകവുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. അതിനാല്‍ ദിവസവും ഗ്രീന്‍ ടീ കുടിക്കാം. 

ആറ്...

സവാള ജ്യൂസ്, മുട്ട, ഉലുവ, കറ്റാര്‍വാഴ തുടങ്ങിയവ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

Also Read: ബ്ലാക്ക്ഹെഡ്‌സ് മുതല്‍ മുഖക്കുരു വരെ; ചര്‍മ്മസംരക്ഷണത്തിന് ഇനി ഓട്സ് മാത്രം മതി!

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ