ബ്ലാക്ക്ഹെഡ്‌സ് മുതല്‍ മുഖക്കുരു വരെ; ചര്‍മ്മസംരക്ഷണത്തിന് ഇനി ഓട്സ് മാത്രം മതി!

By Web TeamFirst Published Oct 17, 2020, 5:54 PM IST
Highlights

ചര്‍മ്മസംരക്ഷണത്തിനായി എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. അത്തരത്തില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. 

ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. ചര്‍മ്മത്തിന്റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചര്‍മ്മസംരക്ഷണത്തിനായി എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. 

അത്തരത്തില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സിന് ചര്‍മ്മത്തെ മൃദുവാക്കാനുള്ള കഴിവുണ്ട്. ഇതിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുന്നു. ഓട്സ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഒന്ന്...

ചര്‍മ്മത്തില്‍ എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യാന്‍ ഓട്സ് സഹായിക്കും. ഇതിനായി ഓട്സ് കൊണ്ടുള്ള സ്ക്രബ് ഉപയോഗിക്കാം. കുറച്ച് ഓട്സ് പൊടിച്ചതും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡും അരടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. ശേഷം നന്നായി സ്ക്രബ് ചെയ്യാം. മൂക്ക്, കവിൾ, താടി തുടങ്ങി ബ്ലാക്ക് ഹെഡുകൾ കൂടുതലുള്ളയിടത്ത്  ശ്രദ്ധ കേന്ദ്രീകരിക്കുക. 5 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്...

കുളിക്കാനുള്ള ചൂടുവെള്ളത്തിൽ ഒരു കപ്പ് ഓട്സ് ചേർത്താൽ അത് ചർമ്മ വരൾച്ചയിൽ നിന്ന് രക്ഷിക്കും. ഓട്സിന് ചര്‍മ്മത്തെ മൃദുവാക്കാനുള്ള കഴിവുണ്ട്. ഇത് ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യും.

 

മൂന്ന്... 

മുഖക്കുരുവിനെ പ്രതിരോധിക്കാനും ഓട്സ് സഹായിക്കും. ചർമ്മത്തിൽ അധിക അളവിൽ ഉണ്ടാകുന്ന എണ്ണയെ വലിച്ചെടുത്ത് കൊണ്ട് മുഖക്കുരുവിനെ തടഞ്ഞു നിർത്താന്‍ ഓട്സ് കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കാം. ഇതിനായി അരക്കപ്പ് ഓട്സ് എടുത്ത ശേഷം അരക്കപ്പ് വെള്ളത്തോടൊപ്പം ചേർത്ത് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുക്കാൻ അനുവദിച്ച ശേഷം കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യാനും ഓട്സ് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ ഓട്സിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തൈര് ചേര്‍ക്കാം. ഇതോടൊപ്പം ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം  ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

Also Read: ബ്ലാക്‌ഹെഡ്സ് എങ്ങനെ ഒഴിവാക്കാം ? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം...

click me!