രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Jul 14, 2023, 10:31 PM IST
രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ അത് കാരണമാകും.    

മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ അവ നീക്കം ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ അത് കാരണമാകും.  

അത്തരത്തില്‍ രാത്രി മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നെങ്കില്‍, രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ആദ്യം മുഖം ശുദ്ധ ജലത്തില്‍ കഴികണം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്‍റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. 

രണ്ട്...

മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കാം. എണ്ണമയമുള്ള തരം ക്ലെൻസർ ഉപയോഗിച്ച് ഡബിള്‍ ക്ലന്‍സിങ് ചെയ്യാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം. മേക്കപ്പ് പെട്ടെന്ന് നീക്കം ചെയ്യാനായി ധൃതിയിൽ മുഖത്ത് അമര്‍ത്തരുത്. 

മൂന്ന്...

ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷവും വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

നാല്...

കണ്ണില്‍ ഐലൈനര്‍, മസ്‌കാര ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകാനും മറക്കേണ്ട. 

അഞ്ച്...

 ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേയ്ക്ക് മുഖത്ത് വയ്ക്കുന്നത് ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ ചര്‍മ്മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും. 

ആറ്...

വളരെ നേരം മേക്കപ്പ് തങ്ങി നിന്നതുകൊണ്ടുതന്നെ ചര്‍മ്മം ഇപ്പോള്‍ സെന്‍സിറ്റീവായിരിക്കും. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്ക്രീന്‍ ക്രീം കൂടി പുരട്ടാം. ഒപ്പം ഈ ഒരു ദിവസം ഒരു മേക്കപ്പും ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

Also Read: ചര്‍മ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ പത്ത് വഴികൾ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം