ഇനി എങ്കിലും പുകവലി നിര്‍ത്താം; ഈ എളുപ്പ ഡയറ്റിലൂടെ...

By Web TeamFirst Published Apr 10, 2020, 12:00 PM IST
Highlights

പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. ചൈനയിൽ കൊവിഡ് രോഗം ബാധിച്ചവരിൽ പുകവലിക്കുന്നവർ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിൻ ഡിപ്പെൻഡൻസ് സെന്റർ ഡയറക്ടര്‍ ജെ. ടെയ്‍ലർ ഹെയ്സ് പറഞ്ഞു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കും. പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ഒന്ന്..

പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്‍റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

രണ്ട്.. 

പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അ‍ടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം.

മൂന്ന്..

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. 

click me!