'സ്മാര്‍ട്ട്... മറ്റൊന്നും പറയാനില്ല'; ശ്രദ്ധേയമായി കുഞ്ഞിന്‍റെ വീഡിയോ

Published : Nov 28, 2022, 10:33 PM IST
'സ്മാര്‍ട്ട്... മറ്റൊന്നും പറയാനില്ല'; ശ്രദ്ധേയമായി കുഞ്ഞിന്‍റെ വീഡിയോ

Synopsis

നമ്മളെ ചിന്തിപ്പിക്കാനോ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാനോ അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കാനോ നമുക്ക് മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം നല്‍കാനോ എല്ലാം സഹായകമാകുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍. ഇത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ തരം വീഡിയോകള്‍ നാം കാണുന്നു. ഇവയില്‍ പലതും വെറുതെ തമാശയ്ക്കോ, സമയം കളയാനോ മാത്രം ഉപകരിക്കുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകളാകട്ടെ, കണ്ടുകഴിഞ്ഞ ശേഷവും ഏറെക്കാലം നമ്മുടെ മനസില്‍ നില്‍ക്കും.

നമ്മളെ ചിന്തിപ്പിക്കാനോ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാനോ അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കാനോ നമുക്ക് മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം നല്‍കാനോ എല്ലാം സഹായകമാകുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍. ഇത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ചെറിയൊരു കുഞ്ഞ്, ഫോട്ടോകള്‍ നോക്കി മാത്രം പ്രശസ്തരായ വ്യക്തിത്വങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ പേര് തെറ്റാതെ പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നേരാംവണ്ണം സംസാരിക്കാൻ പോലുമുള്ള പ്രായം ഈ കുഞ്ഞിനായിട്ടില്ല. എങ്കിലും വായില്‍ കൊള്ളാത്ത പേരുകള്‍ പോലും തെറ്റാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ആരും കയ്യടിച്ച് പോകും. 

'ഹായ്' എന്നും പറഞ്ഞ് തികച്ചും പ്രൊഫഷണലായി വീഡിയോയിലേക്ക് കടക്കുകയാണ് കുഞ്ഞ്.  രബീന്ദ്രനാഥ ടാഗോര്‍, സച്ചിൻ തെണ്ഡുല്‍ക്കര്‍, ഐൻസ്റ്റീൻ, ഡോ. എപിജെ അബ്ദുല്‍ കലാം, മഹാത്മാ ഗാന്ധി എന്നിങ്ങനെ പോയി മോരി കോം, മൈക്കല്‍ ജാക്സണ്‍ അങ്ങനെ ഒരുപിടി പ്രശസ്ത വ്യക്തിത്വങ്ങളെ ഒരു സെക്കൻഡ് പോലും ചിന്തിക്കാതെ തിരിച്ചറിഞ്ഞ് അവരുടെ പേര് പറയുകയാണ് കുഞ്ഞ്.

'സ്മാര്‍ട്ട് എന്നല്ലാതെ എന്ത് പറയാൻ' എന്നും, കാഴ്ചയില്‍ പതിഞ്ഞ് പഠിക്കുന്നതും അക്ഷരങ്ങളിലൂടെ പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഈ വീഡിയോ നമുക്ക് മനസിലാക്കിത്തരുമെന്നും, പഠനത്തിലും കരിയറിലുമെല്ലാം മികച്ച വിജയം ഭാവിയില്‍ ഈ കുരുന്ന് കയ്യടക്കുമെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. കുഞ്ഞിന്‍റെ ഓര്‍മ്മശക്തിയെ പ്രകീര്‍ത്തിക്കാനും ആരും മറന്നിട്ടില്ല. 

വീഡിയോ കണ്ടുനോക്കൂ...

 

 

Also Read:- സാഹസികതയും ഒപ്പം രസവും; ഈ വീഡിയോ കണ്ടില്ലെങ്കില്‍ നഷ്ടം തന്നെ...

PREV
click me!

Recommended Stories

​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം
വർക്കൗട്ട് കഴിഞ്ഞാൽ തീർന്നില്ല; ജെൻ സി പിന്തുടരേണ്ട ഈ 'പോസ്റ്റ്-വർക്കൗട്ട്' ശീലങ്ങൾ അറിയാമോ?