ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ ചവിട്ടുന്ന യുവാവ്; വീഡിയോ കണ്ടത് ഏഴ് മില്യണ്‍ ആളുകള്‍

Published : Oct 04, 2023, 04:23 PM ISTUpdated : Oct 04, 2023, 04:24 PM IST
ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ ചവിട്ടുന്ന യുവാവ്; വീഡിയോ കണ്ടത് ഏഴ് മില്യണ്‍ ആളുകള്‍

Synopsis

 കഴുത്തിലെ പേശികളുടെ ബലത്തിലാണ് ഫ്രിഡ്ജ് നിലത്തു വീഴാതെ യുവാവ് സൈക്കിള്‍ ചവിട്ടുന്നത് എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

ദിവസേന ഒട്ടനവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ ചവിട്ടുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ബാര്‍സ്റ്റുള്‍ സ്പോര്‍ട്സ്  എന്ന പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 

തിരക്കേറിയ റോഡിലൂടെ വലിയ ഒരു ഫ്രിഡ്ജ് തലയിലേറ്റി വളരെ കൂളായി സൈക്കിളില്‍ അഭ്യാസം നടത്തുകയാണ് ഈ യുവാവ്. കഴുത്തിലെ പേശികളുടെ ബലത്തിലാണ് ഫ്രിഡ്ജ് നിലത്തു വീഴാതെ യുവാവ് സൈക്കിള്‍ ചവിട്ടുന്നത് എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ഈ വീഡിയോ. 'ലോകത്തിലെ ഏറ്റവും ശക്തിയുള്ള കഴുത്ത്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

വീഡിയോ ഇതുവരെ ഏഴ് മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേരാണ് യുവാവിനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ ചെയ്തത്. ഇത് ശരിക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും ശരിക്കും ശക്തിയുള്ള കഴുത്തും കഴിവുള്ള യുവാവാണെന്നുമൊക്കെയാണ് കമന്‍റുകള്‍. അതേസമയം മറ്റു ചിലര്‍ ഈ വീഡിയോ ഫേക്കാണെന്നും പറയുന്നുണ്ട്. 

 

Also read: അമ്മയെ ഒരുക്കാന്‍ ആരാധ്യയും; പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ; വീഡിയോ

youtubevideo

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ