ഏറ്റവും വില കൂടിയ കാറുകള്‍ ചീറിപ്പായുന്ന നിരത്തുകള്‍ നാം കാണുന്നുണ്ട്. പടുകൂറ്റന്‍ ബംഗ്ലാവുകളും അതിനൊത്ത സൗകര്യങ്ങളും അനുഭവിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഈ ആഡംബരങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമെല്ലാം അപ്പുറം ചെറിയ ചെറിയ സന്തോഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയും അത് കിട്ടുമ്പോള്‍ മനസ് നിറയുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുമുണ്ട്. 

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണാറ്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം പ്രയോജനപ്പെടുന്ന തമാശകളോ കൗതുകവാര്‍ത്തകളോ എല്ലാം ആവാം. 

എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചില രംഗങ്ങള്‍, നമ്മുടെ കണ്ണ് നനയിക്കുന്ന ചില നിമിഷങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ നമുക്ക് കാണാന്‍ സാധിക്കാറുണ്ട്, അല്ലേ? അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഏറ്റവും വില കൂടിയ കാറുകള്‍ ചീറിപ്പായുന്ന നിരത്തുകള്‍ നാം കാണുന്നുണ്ട്. പടുകൂറ്റന്‍ ബംഗ്ലാവുകളും അതിനൊത്ത സൗകര്യങ്ങളും അനുഭവിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഈ ആഡംബരങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമെല്ലാം അപ്പുറം ചെറിയ ചെറിയ സന്തോഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയും അത് കിട്ടുമ്പോള്‍ മനസ് നിറയുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുമുണ്ട്. 

അങ്ങനെയൊരു കുടുംബത്തിന്‍റെ സന്തോഷമാണ് ഈ വീഡിയോയിലുള്ളത്. അച്ഛന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങിയതിനെ തുടര്‍ന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കുഞ്ഞ് ബാലനാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. ഐഎഎസ് ഓഫീസറായ അവനീഷ് ശരണ്‍ ആണ് ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. 

'ഇത് വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിളാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. പുതിയൊരു മെഴ്സിഡസ് ബെന്‍സ് കാറ് സ്വന്തമാക്കിയത് പോലെ ഇല്ലേ' എന്ന അടിക്കുറിപ്പുമായാണ് അവനീഷ് ശരണ്‍ വീഡിയോ പങ്കുവച്ചത്. 

കുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോള്‍ അച്ഛന്‍ സൈക്കിള്‍ തൊട്ടുവണങ്ങുന്നതും വീഡിയോയില്‍ കാണാം. ഇരുവരുടെയും മുഖത്തെ ആഹ്ളാദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെയധികം ശോഷിച്ച നിലയിലുള്ള, ഓല മേഞ്ഞ വീടും പിറകിലായി കാണാം. ഇത് കാണുമ്പോള്‍ തന്നെ ഇവരുടെ ജീവിതം എത്തരത്തിലായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇവരുടെ വ്യക്തിപരമായ വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. 

എന്തായാലും വീഡിയോ കണ്ടവരെല്ലാം തന്നെ ഈ ദൃശ്യം അവരുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും കണ്ണ് നനയിച്ചുവെന്നുമാണ് അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ

എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി കുഞ്ഞ്; നെഞ്ചിടിക്കുന്ന വീഡിയോ...ചില വീഡിയോകളുണ്ട്, നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നവ. അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കസക്കിസ്ഥാനില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്... Read More...