ഇങ്ങനെയും പൊലീസ്; കയ്യടി നേടി വൈറലായി വീഡിയോ

Published : Jun 17, 2022, 01:58 PM IST
ഇങ്ങനെയും പൊലീസ്; കയ്യടി നേടി വൈറലായി വീഡിയോ

Synopsis

ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയാത്ത നന്മകള്‍, അത് പൊലീസല്ല- ആര് ചെയ്താലും കയ്യടിക്കുക തന്നെ വേണം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി പൊലീസുകാര്‍ക്ക് അഭിമാനമാവുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരന്‍. 

പൊലീസുകാരെ കുറിച്ച് ( Police Duty ) പൊതുവേ മോശം കാഴ്ചപ്പാടുള്ളവര്‍ ഏറെയാണ്. ഇക്കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ തിരുത്താനോ അവരെ എതിര്‍ക്കാനോ ആര്‍ക്കും അവകാശമില്ല. എന്നാല്‍ എല്ലായ്പോഴും പൊലീസുകാരെ വിമര്‍ശിക്കുന്നവര്‍ക്ക് ( Police Duty ) ഇടക്കെങ്കിലും അല്‍പം വിശ്രമം നല്‍കാന്‍ മനുഷ്യത്വമുള്ള ചില പൊലീസുകാര്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.

ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയാത്ത നന്മകള്‍, അത് പൊലീസല്ല- ആര് ചെയ്താലും കയ്യടിക്കുക തന്നെ വേണം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി പൊലീസുകാര്‍ക്ക് അഭിമാനമാവുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരന്‍ ( Traffic Police). 

ഇദ്ദേഹത്തിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നും ലഭ്യമായിട്ടില്ല. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ വീഡിയോ പങ്കുവച്ചതോടെയാണ് ഇദ്ദേഹത്തെ കുറിച്ച് ചര്‍ച്ചകളുയരുന്നത്. 

ട്രാഫിക് സിഗ്നല്‍ ചുവപ്പ് കത്തിക്കിടക്കുന്ന സമയത്ത് റോഡിലുള്ള ഉരുളന്‍ കല്ലുകളും ചരലും മറ്റും ചൂലുപയോഗിച്ച് വൃത്തിയാക്കുകയാണ് ഈ ട്രാഫിക് പൊലീസുകാരന്‍. റോഡില്‍ ഈ രീതിയില്‍ ചരല്‍ കിടന്നാല്‍ അത് വാഹനങ്ങളുടെ ചക്രം ഉരയുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകാം. ഇതൊഴിവാക്കാനാണ് ട്രാഫിക് പൊലീസുകാരന്‍ ( Traffic Police) റോഡ് വൃത്തിയാക്കുന്നത്.

വാഹനയാത്രികരുടെ സുരക്ഷയെ മാനിച്ച് സ്വന്തം തൊഴിലില്‍ ഇത്രമാത്രം ആത്മാര്‍ത്ഥത വച്ചുപുലര്‍ത്തുന്ന പൊലീസുകാരന് ആയിരങ്ങളാണ് ഓണ്‍ലൈനില്‍ സല്യൂട്ട് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കുന്ന ഒരു നാട്ടുകാരനെയും വീഡിയോയില്‍ കാണാം. 

പൊതുവേ വളരെയധികം വിഷമത പിടിച്ച ജോലിയാണ് ട്രാഫിക് പൊലീസുകാരുടേത്. വെയിലിലും മഴയിലും റോഡില്‍ മണിക്കൂറുകളോളം നില്‍ക്കണം. ബഹളങ്ങളും തിരക്കും നിയന്ത്രിക്കണം. ഇത് തീര്‍ച്ചയായും നിസാരമായ ജോലിയേ അല്ല. അത്രയും ബുദ്ധിമുട്ടുള്ള ജോലിക്കിടയിലും അതിന്‍റെ അതിരുകള്‍ കടന്ന് മനുഷ്യനന്മയെ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഉറപ്പായും ഈ പൊലീസുകാരന്‍റെ വ്യക്തിത്വമാണെന്ന് തന്നെയാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

ഈ പൊലീസുകാരനെ കണ്ടെത്തി അദ്ദേഹത്തിന് ആദരം അര്‍പ്പിക്കണമെന്നാണ് വീഡിയോ കണ്ടവരെല്ലാം ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. മാതൃകാപരമായ വീഡിയോ ആയിരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 


Also Read:- ജോലിക്കിടെ 'എക്‌സ്ട്രാ ഡ്യൂട്ടി'; ട്രാഫിക് പൊലീസുകാരന് സോഷ്യല്‍ മീഡിയയില്‍ കയ്യടി

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ